വീടിന്റെ ഹൃദയഭാഗമാണ് അടുക്കള എന്നുതന്നെ പറയാം..പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് മാത്രമല്ല പാചകം ചെയ്യുമ്പോൾ ദുർഗന്ധവും അഴുക്കും അണുക്കളും എല്ലാം അടുക്കളയിൽ തങ്ങി നിൽക്കുന്നു..അടുക്കള എളുപ്പം വൃത്തിയാക്കാൻ ചില ട്രിക്കുകൾ പറഞ്ഞ് തരാം..വൃത്തിയാക്കാംഎല്ലാം കൂടി ഒരു ദിവസം വൃത്തിയാക്കാമെന്ന് കരുതി കൂട്ടി വയ്ക്കരുത്. അടുക്കള പ്രതലങ്ങൾ, ഉപയോഗിക്കുന്ന പാത്രങ്ങൾ, മാറ്റ് തുടങ്ങിയവയെല്ലാം അഴുക്ക് പറ്റുന്നതിന് അനുസരിച്ച് കഴുകാൻ ശ്രദ്ധിക്കണം..സിങ്ക് കഴുകാംഅടുക്കളയിൽ പാത്രങ്ങൾ കഴുകിയതിന് ശേഷം സിങ്ക് നന്നായി വെള്ളമൊഴിച്ച് കഴുകാൻ ശ്രദ്ധിക്കണം. ഇത് ഭക്ഷണാവശിഷ്ടങ്ങൾ തങ്ങി നിൽക്കുന്നതും ദുർഗന്ധം ഉണ്ടാവുന്നതിനെയും തടയുന്നു..മാലിന്യങ്ങൾ നീക്കം ചെയ്യാംഅടുക്കളയിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കിടെ പൊടിപടലങ്ങൾ നീക്കം ചെയ്യുകയും നന്നായി അടിച്ചുവാരാനും മറക്കരുത്..പാത്രങ്ങൾ കഴുകാംഭക്ഷണാവശിഷ്ടങ്ങളോടെ പാത്രങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഉപയോഗം കഴിഞ്ഞാൽ ഉടൻ കഴുകി വൃത്തിയാക്കാൻ മറക്കരുത്. അധിക നേരം അങ്ങനെ തന്നെ സൂക്ഷിക്കുമ്പോൾ അണുക്കളും അടുക്കളയിൽ ദുർഗന്ധവും ഉണ്ടാകുന്നു..ഫ്ലോർ വൃത്തിയാക്കാംദിവസവും ഫ്ലോർ അടിച്ചുവാരാനും ആഴ്ചയിൽ ഒരിക്കലെങ്കിലും തുടയ്ക്കാനും ശ്രദ്ധിക്കണം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates