യൂറോപ്പിൽ ഇത്തവണ കിരീടത്തിനായി ആവേശ പോരാട്ടം അരങ്ങേറിയത് ഇറ്റാലിയൻ സീരി എയിൽ..നാപ്പോളിയാണ് ഇത്തവണ കിരീടം സ്വന്തമാക്കിയത്..നിലവിലെ ചാംപ്യൻമാരായ ഇന്റർ മിലാനെ ഒറ്റ പോയിന്റ് വ്യത്യാസത്തിലാണ് നാപ്പോളി മറികടന്നത്..അവരുടെ നാലാം സീരി എ കിരീടമാണിത്. 1986–87, 1989–90, 2022–23 സീസണുകളിലാണ് നേരത്തെയുള്ള നേട്ടം..സീസണിലെ അവസാന പോരാട്ടത്തിൽ നാപ്പോളിയും ഇന്ററും വിജയം സ്വന്തമാക്കി. ഇതോടെയാണ് കിരീട നിർണയം തീരുമാനമായത്..ഇന്റർ കോമോയേയും നാപ്പോളി കഗ്ലിയാരിയേയും 2-0ത്തിനു വീഴ്ത്തി..പരിശീലകനെന്ന നിലയിൽ അന്റോണിയോ കോണ്ടെയുടെ അഞ്ചാം സീരി എ കിരീടമാണിത്..നേരത്തെ യുവന്റസിനൊപ്പം ഹാട്രിക്ക് സീരി എ കിരീട നേട്ടം കോണ്ടെയ്ക്കുണ്ട്. 2020-21 സീസണിൽ ഇന്റർ മിലാനേയും കോണ്ടെ കപ്പടിപ്പിച്ചിട്ടുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates