ഇനി മുതല്‍ 17 വയസുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാം.മദ്യപിച്ച് വാഹനമോടിച്ചാല്‍ തടവും വന്‍തുക പിഴ ശക്ഷയും.നിയമലംഘകര്‍ക്ക് തടവും 20,000 ദിര്‍ഹത്തില്‍ കുറയാത്തതോ ഒരുലക്ഷം ദിര്‍ഹത്തില്‍ കൂടാത്തതോ ആയ പിഴ.വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നത് നിരോധിക്കും.അപകടങ്ങള്‍ തടയാനല്ലാതെ നഗര പ്രദേശങ്ങളില്‍ ഹോണ്‍ മുഴക്കാന്‍ പാടില്ല.ഡ്രെവിങ് ലൈസന്‍സ് സസ്പെന്ഡായിട്ടും വാഹനമോടിച്ചാല്‍ മൂന്ന് മാസത്തില്‍ കൂടാത്ത തടവും 10,000 ദിര്‍ഹം പിഴയും.80 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗപരിധിയുള്ള റോഡുകള്‍ മുറിച്ചു കടക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴ.ഇത്തരക്കാര്‍ക്ക് മൂന്ന് മാസത്തില്‍ കുറയാത്ത തടവും 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും.യുഎഇയില്‍ അംഗീകാരമില്ലാത്ത ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കരുത്.ലഹരിസ്വാധീനത്താല്‍ വാഹനമോടിച്ചാല്‍ കനത്ത പിഴ.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates