ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടി അപൂര്‍വ റെക്കോര്‍ഡിട്ട് ന്യൂസിലന്‍ഡ് ബാറ്റര്‍ രചിന് രവീന്ദ്ര..താരത്തിന്റെ കന്നി ചാംപ്യന്‍സ് ട്രോഫി പോരാട്ടമാണിത്..ഐസിസി ലോകകപ്പ്, ഐസിസി ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങളില്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ താരമെന്ന അനുപമ നേട്ടമാണ് രചിന് സ്വന്തമാക്കിയത്..ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ താരം 105 പന്തില്‍ 12 ഫോറും ഒരു സിക്സും സഹിതം 112 റണ്‍സെടുത്തു..2023ലെ അധ്യായത്തിലാണ് താരം ലോകകപ്പ് അരങ്ങേറ്റം നടത്തിയത്. ടൂര്‍മെന്റില്‍ 3 സെഞ്ച്വറികളും നേടി..ഇതിനൊപ്പം മറ്റൊരു റെക്കോര്‍ഡും രചിന് കുറിച്ചു..ഐസിസി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനായി കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായും രചിന് മാറി..ഐസിസി പോരാട്ടത്തിലെ നാലാം സെഞ്ച്വറിയാണിത്. മൂന്ന് വീതം സെഞ്ച്വറികളുമായി കെയ്ന്‍ വിസ്യംസന്, നതാന്‍ ആസില്‍ എന്നിവര്‍ക്കൊപ്പം നേട്ടം പങ്കിടുകയായിരുന്നു..ഏകദിനത്തില്‍ ഇതുവരെ നാല് സെഞ്ച്വകളാണ് താരത്തിനുള്ളത്. നാലും ഐസിസി ഇവന്റില്‍ തന്നെ പിറന്നു..30 ഏകദിനത്തില്‍ നിന്ന് 4 വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമായി 1082 റണ്‍സ് രചിന് നേടി..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates