മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് പത്മപ്രിയ..അമൃതം, കാഴ്ച, വടക്കും നാഥൻ തുടങ്ങി ഒട്ടേറെ സിനിമകളിലെ പത്മപ്രിയയുടെ കഥാപാത്രം ഇന്നും മലയാളികൾ ഓർത്തിരിക്കുന്നതാണ്..അഞ്ജലി മേനോൻ സംവിധാനം ചെയ്ത് ബാക്ക് സ്റ്റേജ് ആണ് പത്മപ്രിയയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയത്..ഇപ്പോഴിതാ പത്മപ്രിയ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. സ്ക്രീനിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടാണിത്..വേറിട്ട ലുക്കിലാണ് പത്മപ്രിയയെ ചിത്രങ്ങളിൽ കാണാൻ കഴിയുക..സെലിബ്രിറ്റി ഫോട്ടോഗ്രഫറായ ജെയ്സൺ മാടാനി ആണ് പത്മപ്രിയയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്..ചുവന്ന നിറത്തിലെ സാരിയാണ് പത്മപ്രിയയുടെ വേഷം..അടുത്തിടെ പത്മപ്രിയയുടേതായി പുറത്തുവന്ന ഡാൻസ് വിഡിയോകൾക്കും ആരാധകരേറെയാണ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates