ദക്ഷിണാഫ്രിക്കന് വനിതാ ടീമിനെതിരായ പോരാട്ടത്തില് ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യുടെ സ്നേഹ് റാണ.വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനം.25.3 ഓവറില് 77 റണ്സ് വഴങ്ങി താരം 8 വിക്കറ്റുകള് വീഴ്ത്തി.ഒരു ടെസ്റ്റ് മത്സരത്തില് 8 വിക്കറ്റുകള് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന് താരമായും സ്നേഹ് റാണ മാറി. നീതു ഡേവിഡാണ് നേരത്തെ ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവും നീതുവിന്റേതു തന്നെ.വനിതാ ടെസ്റ്റ് ചരിത്രത്തില് 8 വിക്കറ്റുകള് വീഴ്ത്തിയത് 3 പേര് മാത്രം. നീതു ഡേവിഡ് ഒന്നാം സ്ഥാനത്തും ഓസ്ട്രേലിയയുടെ ആഷ്ലി ഗാര്ഡ്നര് രണ്ടാമതും സ്നേഹ് റാണ മൂന്നാമതും.കരിയറിലെ നാലാം ടെസ്റ്റാണ് സ്നേഹ് റാണ കളിക്കുന്നത്.നാല് ടെസ്റ്റില് നിന്നു 21 വിക്കറ്റുകള് നേട്ടം. എട്ട് വിക്കറ്റ് നേടിയത് കരിയറിലെ ഏറ്റവും മികച്ച പ്രകടനം.'ഹിറ്റ്മാന് ഹിറ്റ്സ്'