നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പിടികൂടാന്‍ കര്‍ശന പരിശോധന ഇന്ന് മുതല്‍ തുടങ്ങും..ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണില്‍ താഴെയുള്ളതുമായ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് നിരോധിച്ചത്. ഇവയുടെ പുനരുപയോഗം സാധ്യമല്ല..ആരോഗ്യ വിഭാഗം ഉദ്യോസ്ഥരും പൊലീസും ഉള്‍പ്പെടുന്ന സ്ക്വാഡ് ഇന്ന് മുതല്‍ പരിശോധന തുടങ്ങും.തുടര്‍ച്ചയായി മൂന്നു തവണ നിരോധിത ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയാല്‍ 50000 രൂപ പിഴ നല്‍കേണ്ടി വരും. കടയുടെ ലൈസന്‍സും റദ്ദാക്കും..പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കും..പല തവണ പ്ലാസ്റ്റിക് നിരോധനം കൊണ്ടുവന്നിട്ടും കര്‍ശനമായി നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് വാസ്തവം..മാലിന്യം ശേഖരിക്കുന്ന അനധികൃത ഏജന്‍സികളെ കണ്ടെത്തി നടപടി സ്വീകരിക്കും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കും..ഇത്തരം ഏജന്‍സികള്‍ക്ക് മാലിന്യം നല്കുന്നവരില് നിന്ന് 10,000 രൂപ പിഴ ഈടാക്കും..പൊതു സ്ഥലത്ത് മാലിന്യം തള്ളുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കും.2020 ജനുവരിയില്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും പൂര്‍ണമായും പ്രാബല്യത്തില്‍ വരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല..ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തൊഴിലാളി മരിച്ച സംഭവമാണ് നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates