മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാളികൾ സുപരിചിതയായ നടിയാണ് പ്രാചി തെഹ്ലാൻ..ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രാചിയുടെ സിനിമാ രംഗത്തേക്കുള്ള വരവ്..പഞ്ചാബി, മലയാളം സിനിമാ രംഗത്ത് വളരെ സജീവമാണ് പ്രാചി..പഞ്ചാബി ചിത്രമായ അർജനിലൂടെയാണ് നടിയുടെ സിനിമാ അരങ്ങേറ്റം..അഭിനയത്തിന് പുറമേ കായിക രംഗത്തും തിളങ്ങിയിട്ടുണ്ട് പ്രാചി..ബാസ്കറ്റ് ബോൾ പ്ലെയർ കൂടിയാണ് നടി..മെറൂൺ നിറത്തിലെ സാരിയിലുള്ള പ്രാചിയുടെ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്..നിലവിൽ മോഡലിങ് രംഗത്ത് സജീവമായ പ്രാചി വ്യത്യസ്തമാർന്ന ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ സജീവമാണ്.