തെന്നിന്ത്യൻ സിനിമാ മേഖലയിലെ ജനപ്രിയ നടി രശ്മിക മന്ദാനയുടെയും നടൻ വിജയ് ദേവരകൊണ്ടയുടെയും വിവാഹ ചിത്രങ്ങൾ ആഘോഷമാക്കുകയാണ് ആരാധകർ..ഭർത്താവായ വിജയ് ദേവരകൊണ്ടയെ പരിചയപ്പെടുത്തി കൊണ്ടാണ് രാജകീയ വിവാഹത്തിന്റെ ചിത്രങ്ങൾ രശ്മിക പങ്കുവച്ചത്..പ്രിയ സ്നേഹിതരേ, നിങ്ങളെ പരിചയപ്പെടുത്തുന്നു, ഇതാ എന്റെ ഭർത്താവ്, മിസ്റ്റർ വിജയ് ദേവരകൊണ്ട. എനിക്ക് യഥാർഥ സ്നേഹമെന്തെന്ന് പഠിപ്പിച്ചയാൾ, സമാധാനം എന്തെന്ന് കാണിച്ചുതന്നയാൾ.. വലിയ സ്വപ്നങ്ങൾ കാണുന്നത് തെറ്റല്ലെന്നും, ചിന്തിക്കുന്നതിലും വളരെ വലുത് നേടാൻ കഴിവുണ്ടെന്നും എന്നും എന്നോട് പറഞ്ഞയാൾ...ഹൃദയം തുറന്ന് നൃത്തം ചെയ്യാൻ ഒരിക്കലും തടസം നിന്നിട്ടില്ലാത്തയാൾ, സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നത് ഏറ്റവും നല്ല കാര്യമാണെന്ന് കാണിച്ചുതന്നയാൾ, വിശ്വസിക്കൂ, ഈ മനുഷ്യനെക്കുറിച്ച് എനിക്കൊരു പുസ്തകം തന്നെ എഴുതാനാകും!.ഞാനെന്നും സ്വപ്നം കണ്ടിരുന്ന സ്ത്രീയായി ഞാൻ മാറിയിരിക്കുന്നു, കാരണം ഇന്നത്തെ ഈ സ്ത്രീയായി എന്നെ മാറ്റിയത് നിങ്ങളാണ്! ഞാൻ ശരിക്കും അനുഗ്രഹീതയായിരിക്കുന്നു!.വിജ്ജു, നിന്നോടുള്ള എന്റെ ഇഷ്ടം വിവരിക്കാൻ എനിക്ക് എപ്പോഴും വാക്കുകൾ കിട്ടാറില്ല. ഞാൻ അത് നിന്നോട് എപ്പോഴും പറയാറുണ്ട്. പക്ഷേ നിനക്കറിയാമോ, പെട്ടെന്ന് എന്റെ എല്ലാ നേട്ടങ്ങൾക്കും, വിഷമങ്ങൾക്കും, സന്തോഷത്തിനും, സങ്കടത്തിനും, ജീവിതത്തിനുമെല്ലാം ഇപ്പോൾ ഒരു അർഥം കൈവന്നിരിക്കുന്നു - അതിനുകാരണം എന്റെ കൂടെ നീ ഉണ്ട് എന്നതാണ് - എല്ലാത്തിനും സാക്ഷിയായി....എല്ലാത്തിന്റെയും ഏറ്റവും വലിയ ഭാഗമായി! നിന്റെ ഭാര്യയാകുന്നതിലും നിന്റെ ഭാര്യ എന്ന് വിളിക്കപ്പെടുന്നതിലും ഞാൻ വളരെയധികം ആവേശത്തിലാണ്! ഇപ്പോൾ ആഘോഷത്തിന്റെ സമയമാണ്. നമുക്ക് ഒരുമിച്ച് ഏറ്റവും മനോഹരമായ ജീവിതം നയിക്കാം! ഞാൻ നിന്നെ സ്നേഹിക്കുന്നു.- രശ്മിക കുറിച്ചു..രാജസ്ഥാനിലെ ഉദയ്പൂരിലുള്ള പഞ്ചനക്ഷത്ര റിസോർട്ടിലായിരുന്നു ഇരുവരുടെയും വിവാഹം. ആന്ധ്രയുടെ പരമ്പാരഗത ആചാരപ്രകാരമായിരുന്നു വിവാഹം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates