ലാ ലിഗ പോരാട്ടത്തില്‍ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ റയല്‍ ബാഴ്സലോണയെ പരാജയപ്പെടുത്തി.രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജയം.വിനിഷ്യസ് ജൂനിയര്‍, ലുക്കാസ് വാസ്ക്വസ്, ജൂഡ് ബെല്ലിങ്ഹാം എന്നിവര്‍ റയലിനായി വല ചലിപ്പിച്ചു.ഇഞ്ച്വറി ടൈമില്‍ ബെല്ലിങ്ഹാം നേടിയ ഗോള്‍ ഫലം നിര്‍ണയിച്ചു.ബാഴ്സയുടെ ഗോളുകള്‍ അന്‍ഡ്രിസ് ക്രിസ്റ്റെന്സന്, ഫെര്‍മിന്‍ ലോപസ് എന്നിവര്‍ വലയിലാക്കി.81 പോയിന്റുമായി കിരീട പോരില്‍ റയല്‍ ബഹുദൂരം മുന്നില്‍. ബാഴ്സ 70 പോയിന്റുമായി രണ്ടാം സ്ഥാനത്ത്