അഹാന കൃഷ്ണയുടെ വിവാഹചിത്രങ്ങൾ പുറത്തുവന്നതോടെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒന്നായിരുന്നു താരത്തിന്റെ ചുവന്ന കാഞ്ചീപുരം സിൽക്ക് സാരി. പരമ്പരാഗത ദക്ഷിണേന്ത്യൻ വധുവിന്റെ സൗന്ദര്യവും വ്യക്തിപരമായ ഡിസൈൻ ആശയങ്ങളും ഒരുമിച്ചെത്തിയ സാരിയായിരുന്നു അഹാന തിരഞ്ഞെടുത്തത്..വിവാഹസാരിയുടെ നിറത്തെക്കുറിച്ച് അഹാനയ്ക്ക് കൃത്യമായൊരു സങ്കൽപ്പമുണ്ടായിരുന്നു. വളരെ പ്രത്യേകമായ ഒരു ചുവപ്പ് നിറം തന്നെയായിരുന്നു താരത്തിന്റെ മനസ്സിലുണ്ടായിരുന്നത്. നിരവധി പരീക്ഷണങ്ങളും മാറ്റങ്ങളും നിർദേശങ്ങളും കടന്നുപോയ ശേഷമാണ് സ്വപ്നത്തിലെ സാരി യാഥാർഥ്യമായതെന്ന് അഹാന സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു..കോട്ടയം ചങ്ങനാശേരി സ്വദേശിയായ ഡിസൈനർ ജോയൽ ജേക്കബ് മാത്യു ആണ് അഹാനയ്ക്കായി സാരി ഡിസൈൻ ചെയ്തത്. അഹാനയുടെ ആശയങ്ങൾക്കനുസരിച്ച് നിരവധി തവണ മാറ്റങ്ങൾ വരുത്തിയാണ് അന്തിമ ഡിസൈൻ തയ്യാറാക്കിയത്..സാരിയുടെ നിറം തിരഞ്ഞെടുക്കുന്നതിന് പിന്നിൽ പ്രത്യേകമായൊരു ആശയമുണ്ടായിരുന്നു. അഹാനയിൽ കാണുന്ന ദുർഗാദേവിയുടെ കരുത്തും ലക്ഷ്മിദേവിയുടെ സൗന്ദര്യവും ചുവപ്പ് നിറവുമായി ബന്ധിപ്പിച്ചാണ് ഡിസൈനർ സാരി ഒരുക്കിയത്. അഹാനയുടെ വ്യക്തിത്വവുമായി ചേരുന്ന തരത്തിലുള്ള മോട്ടിഫുകളും സാരിയിൽ ഉൾപ്പെടുത്തിയതായി ജോയൽ ജേക്കബ് മാത്യു പറയുന്നു..ചുവപ്പ് കാഞ്ചീപുരം സിൽക്കിനൊപ്പം സ്വർണ സാരി ബോർഡറും സങ്കീർണമായ മോട്ടിഫുകളും ഡിസൈനിന്റെ പ്രധാന ആകർഷണങ്ങളാണ്. ചെക്കുകളും പാരമ്പര്യത്തെ ഓർമിപ്പിക്കുന്ന രൂപകൽപ്പനകളും സാരിക്ക് കൂടുതൽ ക്ലാസിക് ലുക്ക് നൽകുന്നു..സാരിക്കൊപ്പം അഹാന തിരഞ്ഞെടുത്തത് പരമ്പരാഗത സ്വർണാഭരണങ്ങളാണ്. ക്ഷേത്രാഭരണ ശൈലിയിലുള്ള ആഭരണങ്ങളും വധുവിന്റെ പരമ്പരാഗത ഹെയർസ്റ്റൈലും ചുവന്ന കാഞ്ചീപുരം സാരിയുമായി ചേർന്നപ്പോൾ ലുക്കിന് കൂടുതൽ രാജകീയ ഭംഗി ലഭിച്ചു..വിവാഹസാരി ഭാവിയിൽ തന്റെ മക്കൾക്കും പേരക്കുട്ടികൾക്കും അഭിമാനത്തോടെ നൽകാൻ ആഗ്രഹിക്കുന്നുവെന്നും അഹാന പറഞ്ഞിരുന്നു. അതോടെ സാരിക്ക് ഒരു വിവാഹവസ്ത്രം എന്നതിനപ്പുറം കുടുംബത്തിന്റെ ഓർമയായി സൂക്ഷിക്കാവുന്ന വസ്ത്രം എന്ന പ്രാധാന്യവും ലഭിക്കുന്നു..കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു അഹാനയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായത്. അഹാന ചുവപ്പും സ്വർണ ബോർഡറുമുള്ള സാരിയിൽ എത്തിയപ്പോൾ നിമിഷ് ഐവറി നിറത്തിലുള്ള സ്യൂട്ടാണ് തിരഞ്ഞെടുത്തത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates