1974ല്‍ ഹംഗേറിയന്‍ ശില്‍പ്പിയും ആര്ക്കിടെക്ടറുമായ എര്‍ണോ റുബിക്സ് ആണ് ഇത് നിര്‍മിച്ചത്. പസിലുകളോടുള്ള അമിത താല്പ്പര്യമായിരുന്നു അതിന് കാരണം..അന്ന് ഇതിന്റെ പേര് മാജിക് ക്യൂബ് എന്നായിരുന്നു..ഐഡിയല്‍ ടോയ് ആന്റ് നോയല്റ്റി കമ്പനി 1980കള്‍ മുതലാണ് ഇതിനെ റുബിക്സ് ക്യബെന്ന പേരില്‍ പുറത്തിറക്കിയത്..ഏറ്റവും വേഗത്തില്‍ റുബിക്സ് ക്യൂബ് ക്രമീകരിക്കാന്‍ കഴിയുന്ന ആളെ കണ്ടെത്താന്‍ എല്ലാ വര്‍ഷവും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് മത്സരങ്ങള്‍ നടത്താറുണ്ട്..നിലവിലെ റെക്കോര്‍ഡ് മാക്സ് പാര്‍ക്ക് എന്ന 22 കാരന്റെ പേരിലാണ്. 3.13 സെക്കന്റുകള്‍ കൊണ്ടാണ് മാക്സ് റുബിക്സ് ക്യൂബ് ശരിയാക്കിയെടുത്തത്..2024 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 500 ദശലക്ഷം ക്യൂബുകള്‍ ലോകത്തെമ്പാടും വിറ്റു കഴിഞ്ഞു..ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പസില്‍ ഗെയിമും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കളിപ്പാട്ടവുമാണ് ഇത്..1977ല്‍ മാജിക് ക്യൂബിന്റെ ആദ്യ ടെസ്റ്റ് ബാച്ചുകള്‍ നിര്‍മിക്കുകയും കളിപ്പാട്ട കടകളില്‍ പുറത്തിറക്കുകയും ചെയ്തു. 1980ല്‍ ലണ്ടന്‍, പാരീസ്, ന്യൂറംബര്‍ഗ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ കളിപ്പാട്ട മേളകളില്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി..ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുമില്ലെങ്കിലും ഇന്നും വലിയൊരു ശതമാനം ആളുകള്‍ ബുദ്ധിശക്തിയുടെ അളവുകോലായി റുബിക്സ് ക്യൂബിനെ കണക്കാക്കാറുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates