'പ്രേമം' എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മനം കവർന്ന നായികയാണ് സായ് പല്ലവി..നാഗ ചൈതന്യയ്ക്കൊപ്പമെത്തിയ തണ്ടേൽ എന്ന ചിത്രമാണ് സായ് പല്ലവിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം..അമരൻ ആണ് സായ് പല്ലവിയുടെ കഴിഞ്ഞ വർഷം സൂപ്പർ ഹിറ്റായി മാറിയ ചിത്രം..അഭിനയത്തിനും നൃത്തത്തിനും പുറമേ യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന നായിക കൂടിയാണ് സായ് പല്ലവി..കുടുംബത്തിനൊപ്പമുള്ള ആത്മീയ യാത്രകളുടെ ചിത്രങ്ങളും സായ് പല്ലവി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്..ജോർജിയ, സ്പെയ്ൻ, സിംഗപ്പൂർ, ഓസ്ട്രേലിയ, നേപ്പാൾ, ഹിമാചൽ പ്രദേശ്, അമർനാഥ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ സായ് പല്ലവി പങ്കുവച്ചിട്ടുണ്ട്..ഹിൽ സ്റ്റേഷനുകളിൽ നിന്നുള്ള ചിത്രങ്ങളാണ് സായ് പല്ലവി കൂടുതലും പങ്കുവച്ചിരിക്കുന്നത്..രാമായണ ആണ് സായ് പല്ലവിയുടേതായി ഇനി വരാനുള്ള ചിത്രം. ചിത്രത്തിൽ സീതയുടെ വേഷത്തിലാണ് സായ് പല്ലവിയെത്തുക..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates