നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകന് രാജ് നിദിമൊരുവും വിവാഹിതരായി..തിങ്കളാഴ്ച രാവിലെ കൊയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗ് ഭൈരവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം..ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ ഉണ്ടായിരുന്നത്..വിവാഹ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്..ചുവന്ന സാരിയിൽ വളരെ സിംപിൾ ലുക്കിലാണ് സാമന്ത വധുവായി എത്തിയത്..ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിവാഹം.