2023- 24 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും അധികം നികുതി അടച്ച ചലച്ചിത്ര താരം ഷാരൂഖ് ഖാനാണ്. 92 കോടി രൂപയാണ് നികുതിയായി താരം നല്‍കിയത്..ഏറ്റവും കൂടുതല്‍ നികുതി നല്കുന്ന മലയാളിത്താരം മോഹന്‍ലാല്‍ ആണ്. പതിനാല് കോടി രൂപയാണ് മോഹന്‍ലാല്‍ നികുതിയായി അടച്ചത്..രണ്ടാംസ്ഥാനത്ത് തമിഴ്താരം വിജയ് ആണ്. 80 കോടിയാണ് താരം നികുതിയായി അടച്ചത്..ബോളിവുഡ് താരം സല്‍മാന്‍ഖാനാണ് മൂന്നാമത്. സല്മാന് ഖാന് 75കോടി രൂപയാണ് നികുതിയായി നല്‍കിയത്..ബിഗ് ബി അമിതാഭ് ബച്ചനാണ് നാലാമത്. നികുതിയായി നല്‍കിയത് 71 കോടിയാണ്..അജയ് ദേവ്ഗണ് (42 കോടി), രണ്‍ബീര്‍ കപൂര്‍ (36 കോടി), ഹൃത്വിക് റോഷന് (28 കോടി), കപില്‍ ശര്‍മ (26 കോടി), ഷാഹിദ് കപൂറും (14 കോടി) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ നികുതിവിഹിതം..നടികളില്‍ ഏറ്റവും കൂടുതല്‍ നികുതി നല്കിയ താരം കരീന കപൂറാണ്. 20 കോടി രൂപയാണ് താരം നികുതിയായി അടച്ചത്. രണ്ടാം സ്ഥാനത്ത് കിയാര അഡ്വാനിയാണ്. 12 കോടിയാണ് കിയാര നികുതിയായി നല്‍കിയത്..അല്ലു അര്ജുന് 14 കോടിയും കത്രീന കെയ്ഫ്, പങ്കജ് ത്രിപാഠി 11 കോടി വീതവും അമീര്‍ ഖാന് പത്തുകോടി രൂപയുമാണ് നികുതിയായി അടച്ചത്.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates