ഉറക്കം ആരോഗ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന് നമ്മൾക്ക് അറിയാമെങ്കിലും പലപ്പോഴും വിട്ടുവീഴ്ചകൾ ചെയ്യും. ഇത് കാലക്രമേണ പല ആരോഗ്യ സങ്കീർണതകൾക്കും കാരണമാകാം. ശരീരത്തിന് ആവശ്യമായ ഉറക്കം കിട്ടാത്തതിന്റെ സൂചനകൾ..രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ട്അലാറം പല തവണ സ്നൂസ് ചെയ്യുകയോ, എഴുന്നേറ്റിട്ടും ക്ഷീണം തോന്നുകയോ ചെയ്യുന്നുണ്ടോ? ഇത് ഉറക്കക്കുറവിൻ്റെ പ്രധാന ലക്ഷണമാണ്.എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുകരാത്രി 7–9 മണിക്കൂർ ഉറക്കം ഉറപ്പാക്കുക.ദിവസം മുഴുവൻ ക്ഷീണംചെറിയ ജോലികൾ ചെയ്താലും വേഗം തളരുക, ഊർജക്കുറവ് അനുഭവപ്പെടുക എന്നിവ ഉറക്കം മതിയാകാത്തതിന്റെ സൂചനയാണ്.ഉച്ചയ്ക്ക് 20–30 മിനിറ്റ് പവർ നാപ് എടുക്കാംകഫീൻ വൈകുന്നേരത്തിന് ശേഷം ഒഴിവാക്കുക.ഏകാഗ്രത കുറയുകജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, കാര്യങ്ങൾ മറക്കൽ, പഠനത്തിൽ പിന്നാക്കം എന്നിവ ഉണ്ടാകാം.ഉറങ്ങുന്നതിന് മുൻപ് മൊബൈൽ, ലാപ്ടോപ്പ് ഉപയോഗം കുറയ്ക്കുകബെഡ്റൂം ശാന്തവും ഇരുണ്ടതുമായിരിക്കുക.മൂഡ് സ്വിങ്സ് കൂടുകചെറിയ കാര്യങ്ങൾക്കും ദേഷ്യം വരുക, അസഹിഷ്ണുത, വിഷമം എന്നിവ വർധിക്കാം.ഉറക്കസമയത്തിന് മുമ്പ് മെഡിറ്റേഷൻ അല്ലെങ്കിൽ ശ്വസനവ്യായാമം ചെയ്യുകസ്ഥിരമായ ബെഡ് ടൈം റുട്ടീൻ ഉണ്ടാക്കുക.പതിവായി വിശപ്പ് തോന്നുകഉറക്കക്കുറവ് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ബാധിക്കും. അതിനാൽ ജങ്ക് ഫുഡ് ക്രേവിങ്സ് കൂടാം.പ്രോട്ടീൻ, ഫൈബർ അടങ്ങിയ ബാലൻസ്ഡ് ഡയറ്റ് പിന്തുടരുകരാത്രി വൈകി സ്നാക്ക് കഴിക്കുന്നത് ഒഴിവാക്കുക.ഡാർക്ക് സർക്കിൾകണ്ണിന് ചുറ്റും ഡാർക്ക് സർക്കിൾ ഉണ്ടാവുക, മുഖത്ത് ക്ഷീണഭാവം എന്നിവ ഉറക്കക്കുറവിന്റെ സാധാരണ ലക്ഷണമാണ്.കിടക്കുന്നതിന് മുൻപ് ഫേയ്സ് കെയർ റുട്ടീൻ പാലിക്കുകമതിയായ വെള്ളം കുടിക്കുക.ഉറക്കം വരുമ്പോഴും ഉറങ്ങാൻ കഴിയാത്തത്ക്ഷീണം ഉണ്ടെങ്കിലും കിടന്നാൽ ഉറങ്ങാൻ സമയം എടുക്കുന്നുണ്ടോ? സ്ലീപ്പ് സൈക്കിൾ തകരാറിലായതു കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്.രാത്രി വലിയ രീതിയിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകഉറങ്ങുന്നതിന് മുൻപ് ചൂടുവെള്ളത്തിൽ കുളിക്കാം