ഗസല്‍ ഗായകന് ഉല്ലാജ് പങ്കജ് ഉധാസ് വിടപറഞ്ഞിരിക്കുകയാണ്.'ചിട്ടി ആയീ ഹെ' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷക മനം കവരുന്നത്.ഗുജറാത്തിലെ ജറ്റ്പൂരില് 1951 മേയ് 17നാണ് പങ്കജ് ഉധാസിന്റെ ജനനം.അഞ്ച് വയസിലായിരുന്നു ആദ്യമായി സ്റ്റേജില്‍ കയറി പാട്ടുപാടുന്നത്. .1980ല്‍ പുറത്തിറങ്ങിയ ആഹട് എന്ന ഗസല്‍ ആല്‍ബത്തിലൂടെയായിരുന്നു പങ്കജ് ശ്രദ്ധേയനാവുന്നത്.'നാം' എന്ന ചിത്രത്തിലെ ചിട്ടി ആയി ഹെ എന്ന ഗാനത്തിലൂടെയാണ് പങ്കജ് പിന്നണി ഗായകന് എന്ന നിലയില്‍ ബോളിവുഡില്‍ ചുവടുറപ്പിച്ചത്