തണുപ്പ് കാലത്ത് ചർമ്മത്തെ സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല..ചർമ്മം വരണ്ട് പോകുന്നതാണ് പലരും നേരിടുന്ന പ്രശ്നം..വരണ്ട ചർമ്മത്തെ പരിചരിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില ലളിത മാർഗങ്ങൾ നോക്കാം..വെളിച്ചെണ്ണചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഫാറ്റി ആസിഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കുളിക്കുന്നതിന് മുമ്പ് ചൂടുള്ള വെളിച്ചെണ്ണ ചർമ്മത്തിൽ പുരട്ടുന്നത് വരണ്ട ചർമ്മത്തെ അകറ്റുക മാത്രമല്ല ചർമ്മത്തെ ലോലമാകാനും സഹായിക്കും..തേൻതേൻ ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. ചർമ്മസംരക്ഷണത്തിന് തേൻ ഉപയോഗിക്കുന്നത് വരണ്ട ചർമ്മം അകറ്റുന്നു. അൽപം തേനും തെെരും ചേർത്തുള്ള പാക്ക് ചർമ്മത്തെ കൂടുതല് സുന്ദരമാക്കുന്നു..കറ്റാർവാഴകറ്റാർവാഴ ജെൽ ചർമ്മത്തെ സുന്ദരമാക്കുന്നു. ദിവസവും അൽപം ജെൽ റോസ് വാട്ടർ ചേർത്ത് ചർമ്മത്തിൽ പുരട്ടാവുന്നതാണ്..ഒലിവ് ഓയിൽഇതിൽ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. കുളിക്കുന്നതിന് മുമ്പ് ഒരു ചെറിയ അളവിൽ ഒലിവ് ഓയിൽ ചൂടാക്കി ചർമ്മത്തിൽ സൗമ്യമായി മസാജ് ചെയ്യുക. ഒലിവ് ഓയിൽ പഞ്ചസാരയുമായി യോജിപ്പിച്ച് മുഖത്തിടുന്നത് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും..ഗ്ലിസറിനും റോസ് വാട്ടറുംഒരു സ്പ്രേ കുപ്പിയിൽ ഗ്ലിസറിനും റോസ് വാട്ടറും തുല്യ അളവിൽ യോജിപ്പിക്കുത. ചൊറിച്ചിൽ ഉള്ള ഭാഗത്ത് സ്പ്രേ ചെയ്യുക. ഇത് ചർമ്മത്തിന് നല്ല തിളക്കം നൽകുന്നതിനും ഈ മിശ്രിതം മികച്ചതാണ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates