സംഗീത സംവിധായകൻ സുഷിന് ശ്യാമും ഗായിക ഉത്തരയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്..ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം..ഇപ്പോൾ ശ്രദ്ധനേടുന്നത് ഇരുവരുടേയും വിവാഹ ചിത്രങ്ങളാണ്..അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹം വളരെ സിംപിളായാണ് നടന്നത്..തനി മലയാളി മണവാളച്ചെക്കന്റെ ലുക്ക് വിട്ട് ഫ്ളോറൽ സ്റ്റൈലിലായിരുന്നു സുഷിന്റെ വേഷം..ഫ്ലോറൽ ഡിസൈനിലുള്ള കുർത്ത ടൈപ്പിലുള്ള ഷർട്ടാണ് സുഷിന് ശ്യാം ധരിച്ചത്..ഉത്തരയും സിംപിളായാണ് അണിഞ്ഞൊരുങ്ങിയത്. പേസ്റ്റൽ ഓറഞ്ച് സാരിയിലാണ് ഉത്തര തിളങ്ങി..ഉത്തരയുടെ എൽബോ സ്ലീവ്ഡ് ബ്ലൗസിൽ നിറയെ ഹാൻഡ്വർക്കുകളും ചെയ്തിരിക്കുന്നു.