ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ ബാറ്റര്‍മാര്‍ മിന്നും ഫോമിലാണ്..പരമ്പരയിലെ നാല് ടെസ്റ്റില്‍ നിന്നായി 11 സെഞ്ച്വറികളാണ് ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തത്..ഇതോടെ ഒരു റെക്കോര്‍ഡ് നേട്ടത്തിലും ഇന്ത്യ എത്തി. 45 വർഷം മുൻപ് കുറിച്ച സമാന നേട്ടത്തിലാണ് ടീം എത്തിയത്..ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന സ്വന്തം റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ എത്തിയത്..1978-79 സീസണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങള്‍ 11 സെഞ്ചറികള്‍ അടിച്ചിട്ടുണ്ട്..ഒരു ഡബിളടക്കം 4 സെഞ്ച്വറികളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പരമ്പരയില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സുമായി മുന്നില്‍..2 സെഞ്ച്വറികള്‍ വീതം നേടി കെഎല്‍ രാഹുലും ഋഷഭ് പന്തും..രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാള്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ സെഞ്ച്വറിയും നേടി..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates