അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നാണ് കത്തി..എന്നാൽ ഉപയോഗം കഴിഞ്ഞ് ശരിയായി സൂക്ഷിച്ചില്ലെങ്കിൽ അപകടസാധ്യത വർധിക്കുന്നതോടൊപ്പം കത്തിയുടെ മൂർച്ചയും വേഗത്തിൽ നഷ്ടപ്പെടാം..അടുക്കളയിൽ കത്തി സൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ കത്തി അതുപോലെ വെക്കരുത്. ഇത് കത്തിയിൽ ഈർപ്പം തങ്ങി നിൽക്കാനും അണുബാധയ്ക്കും കാരണമാകും. ഇത് രോഗങ്ങളെ ക്ഷണിച്ചു വരുത്തലാകും..ഉപയോഗിച്ച ശേഷം സോപ്പും സ്ക്രബറും ഉപയോഗിച്ച് നന്നായി കഴുകി തുടച്ചു സൂക്ഷിക്കുക..കഴുകിയ ശേഷം കത്തി നനവോടെ സൂക്ഷിച്ചുവെക്കരുത്. ഇത് കത്തി പെട്ടെന്ന് തുരുമ്പിക്കാന്‍ കാരണമാകും..വൃത്തിയാക്കി ഉണങ്ങിയ ശേഷം കത്തികൾ നൈഫ് ബ്ലോക്കിലോ മാഗ്നറ്റിക് സ്ട്രിപ്പിലോ സൂക്ഷിക്കുക..ചെറുതായിട്ടാണെങ്കിലും തുരുമ്പെടുത്ത കത്തി വൃത്തിയാക്കാതെ ഉപയോഗിക്കരുത്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും..നാരങ്ങ, ആസിഡ് എന്നിവ കത്തി വൃത്തിയാക്കാന്‍ ഉപയോഗിക്കരുത് ഇത് കത്തി തുരുമ്പിക്കാന്‍ കാരണമാകും..ബേക്കിങ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ഒരു മണിക്കൂര്‍ നേരം കത്തിയില്‍ പുരട്ടിവെക്കുന്നത് തുരുമ്പ് നീക്കാന്‍ സഹായിക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates