കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2ല്‍ ആരംഭിച്ച 0484 എയ്റോ ലോഞ്ച് തിങ്കളാഴ്ച മുതല്‍ തുറക്കും.3 സ്യൂട്ടുകള്‍ അടക്കം 41 മുറികള്‍ വിമാന യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കുറഞ്ഞ ചെലവില്‍ ബുക്ക് ചെയ്യാം..6,12,24 മണിക്കൂര്‍ പാക്കേജുകളില്‍ റൂമുകള്‍ ബുക്ക് ചെയ്യാം.രാജ്യത്തെ തന്നെ ഏറ്റവും വലിയ എയ്റോ ലോഞ്ചാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേത്..റെസ്റ്റോറന്റും കഫേ ലോഞ്ചും രണ്ടാം ഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങും. വിമാന യാത്രികര്‍ക്കും പുറത്തു നിന്നുള്ളവര്‍ക്കും ലോഞ്ച് ഉപയോഗിക്കാന്‍ സാധിക്കും.0484 ലോഞ്ചിന്റെ തൊട്ടടുത്തായി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ലഭ്യമാകുന്ന ഫുഡ് കോര്‍ട്ടിന്റെ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താം.50000 ചതുരശ്ര അടി വിസ്താരത്തിലുള്ള ലോഞ്ചില്‍ 37 മുറികള്‍, 4 സ്യൂട്ടുകള്‍, 3 ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിങ് സ്പേസ്, ജിം, സ്പാ, ലൈബ്രറി എന്നിവയാണുള്ളത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates