ഒരു ടെന്നീസ് പോരാട്ടം ജയിക്കാന്‍ താരങ്ങള്‍ പൊരുതിയത് 3 ദിവസം..ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടെന്നീസ് പോരാട്ടമെന്ന റെക്കോര്‍ഡ് കുറിച്ച മത്സരം..2010ലാണ് അമ്പരപ്പിക്കുന്ന ഈ പോരാട്ടം അരങ്ങേറിയത്..കൃത്യം പറഞ്ഞാല്‍ 11 മണിക്കൂറും 5 മിനിറ്റും നീണ്ടു നിന്നു ഈ മത്സരം..ഈ മത്സരത്തിലെ അവസാന സെറ്റാണ് മത്സരം 3 ദിവസത്തേക്ക് നീളാന്‍ കാരണമായത്. ഈ സെറ്റ് മാത്രം തീരുമാനമാകാന്‍ 8 മണിക്കൂര്‍ വേണ്ടി വന്നു..2010ലെ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരമാണ് ചരിത്രത്തിലേക്ക് എയ്സ് പായിച്ചത്..അമേരിക്കയുടെ ജോണ്‍ ഇസ്നറും ഫ്രാന്‍സിന്റെ നിക്കോളാസ് മഹുറ്റും തമ്മിലുള്ള മത്സരമാണ് മാരത്തണ്‍ പോരായത്..6-4, 3-6, 6-7, 7-6, 70-68 എന്ന നിലയിലാണ് സ്കോര്‍..പോരാട്ടം ജോണ്‍ ഇസ്നറാണ് വിജയിച്ചത്..അഞ്ചാം സെറ്റ് നീണ്ടതോടെ ഒന്നും രണ്ടും ദിവസം വെളിച്ചക്കുറവും വില്ലനായി. ഇതോടെയാണ് മത്സരം 3 ദിവസമായത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates