മൂന്നു മാസം തകര്‍ത്തുപെയ്ത കാലവര്‍ഷം പിന്‍വാങ്ങുന്നു. പടിഞ്ഞാറന്‍ രാജസ്ഥാന്, കച്ച് എന്നിവിടങ്ങളില്‍ നിന്ന് മണ്‍സൂണ്‍ പിന്‍വാങ്ങല്‍ തുടങ്ങിയെന്ന് കാലാവസ്ഥാ വകുപ്പ്.മണ്‍സൂണില്‍ ഇത്തവണ അഞ്ച് ശതമാനം അധിക മഴ ലഭിച്ചു.ജൂണ്‍ 2നും സെപ്റ്റംബര്‍ 23നും ഇടയില്‍ 880.8 എംഎം മഴയാണ് ലഭിച്ചത്.36 കാലാവസ്ഥാ സബ്ഡിവിഷനുകളില്‍ അഞ്ചെണ്ണത്തില്‍ മഴ കുറവാണ് ലഭിച്ചത്.കുറവ് മഴ ലഭിച്ച ഇടങ്ങള്‍- ജമ്മു കശ്മീര്‍ (26 ശതമാനം), ഹിമാചല്‍ പ്രദേശ് (20), അരുണാചല്‍ പ്രദേശ് (30), ബിഹാര്‍ (28), പഞ്ചാബ് (27).കൂടുതല്‍ മഴ ലഭിച്ച ഇടങ്ങള്‍ - രാജസ്ഥാന് (74 ശതമാനം), ഗുജറാത്ത് (68 ശതമാനം), മഹാരാഷ്ട്ര, തമിഴ്നാട്, തീരദേശ ആന്ധ്രാപ്രദേശ്.ഒക്ടോബര്‍ 15 ഓടെ മണ്‍സൂണ്‍ പൂര്‍ണമായും പിന്‍വാങ്ങും.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates