ഇലകളും പച്ചക്കറികളും പഴങ്ങളുമെല്ലാം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നവയാണ്..ഓരോന്നിനും വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്..ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പച്ചക്കറികൾ നോക്കാം..പാവയ്ക്കപാവയ്ക്കയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു..ക്യാപ്സിക്കംക്യാപ്സിക്കത്തിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു..ബീറ്റ്റൂട്ട്ബീറ്റ്റൂട്ടിൽ സ്വാഭാവികമായ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ പിന്തുണയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും ബീറ്റ്റൂട്ട് നല്ലതാണ്..ചീരചീരയിൽ ധാരാളം അയണും ഫോളറ്റും അടങ്ങിയിട്ടുണ്ട്. അയണിന്റെ അളവ് കുറവുള്ളവർ ചീര ദിവസവും കഴിക്കുന്നത് നല്ലതാണ്..കോളിഫ്ലവർനിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് കോളിഫ്ലവർ. ഇത് കഴിക്കുന്നത് ഫാറ്റി ലിവർ ഇല്ലാതാക്കാൻ സഹായിക്കുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates