കേരളത്തില്‍ ഓരോ വര്‍ഷം കഴിയുന്തോറും ചൂട് വര്‍ധിച്ച് വരികയാണ്. വീടുകളില്‍ എസി വെയ്ക്കുന്നത് ഇന്ന് ഒരു പതിവ് കാഴ്ചയാണ്. ചൂടിനെ നേരിടാന്‍ എസി ഉപയോഗം കൂട്ടിയതോടെ വീടുകളില്‍ വൈദ്യുതി ബില്‍ വര്‍ധിച്ചിരിക്കുകയാണ്..എസി വെയ്ക്കേണ്ടി വരുമെന്നും ഊര്‍ജ്ജ ഉപഭോഗം കൂടിയേക്കുമെന്നും മുന്‍കൂട്ടി കണ്ട് പുതിയ വീട് പണിയാന്‍ പോകുന്നവര്‍ നിര്‍മ്മാണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ വൈദ്യുതി ബില്‍ കുറയ്ക്കാമെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നു.വീടിന്റെ പ്ലാസ്റ്ററിങ് പ്രതലം കുറയ്ക്കുക എന്നതാണ് ഒരു പോംവഴി. മണല്‍, സിമന്റ്, വെള്ളം ഉപയോഗം കുറയ്ക്കാനും പെയിന്റിങ് ഏരിയ കുറയ്ക്കാനും പണിക്കാശ് ലാഭിക്കാനും സാധിക്കുന്നതിനൊപ്പം ചൂട് കുറയ്ക്കാനും ഇതുവഴി സാധിക്കും. എസി ഉപഭോഗം കുറയ്ക്കാനും സഹായകമായ മാര്‍ഗമാണിത്..മേല്‍ക്കൂര അഥവാ റൂഫിന് കോണ്‍ക്രീറ്റ് എന്ന പരമ്പരാഗത ധാരണ തിരുത്തണം. പകരം കളിമണ്‍ ഉല്പന്നമായ മേച്ചിലോടിലേക്ക് തിരിച്ച് പോകുന്നതും ഗുണം ചെയ്യും.മൂന്നാമതായി ഭിത്തിക്ക് വ്യാപകമായി ഉപയോഗിക്കുന്ന സിമന്റ് കട്ടകള്‍ ഒഴിവാക്കി ചുടുമണ്കട്ട, ചുടാത്ത മണ്‍കട്ട, ഇന്റര്‍ലോക് മണ്‍കട്ടകള്‍, പൊറോതേം ബ്രിക്സ് എന്നിവ ഭിത്തികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതും ചൂട് കുറയ്ക്കും. അനാവശ്യമായി കടുംവര്‍ണ്ണങ്ങള്‍ ഭിത്തിയില്‍ വാരിപൂശാതിരിക്കുക..തേപ്പില്ലാത്ത വീടും ചൂടിന് ഉചിതമായ മറുപടിയാണ്. സിമന്റും മണലും കോണ്‍ക്രീറ്റും കമ്പിയും കുറഞ്ഞ വീടുകള്‍ തന്നെയാണ് ഒരു പരിധിവരെ ചൂടിനെ പ്രതിരോധിച്ച് നില്ക്കാന് കെല്പ്പുള്ളതാവുന്നത്..വീടിന്റെ ഏതെങ്കിലും ഒരു ഭാഗം ഇരട്ടി ഉയരത്തിലേക്ക് പണിയുന്നതും പരമാവധി ഭിത്തികള്‍ കുറക്കുന്നതും ഗ്ലാസിന്റെ സാന്നിധ്യം കുറയ്ക്കുന്നതും ചൂട് കുറയ്ക്കാന്‍ സഹായിക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates