നടത്തം ആരോഗ്യത്തിന് ഗുണകരമായ ഒന്നാണ്.എന്നാല്‍ നടക്കുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഉണ്ട്.തലയുയര്‍ത്തി നേരേ നോക്കി നടക്കാന്‍ ശ്രദ്ധിക്കുക..കാലാവസ്ഥയ്ക്കനുയോജ്യമായ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്..നടക്കുമ്പോള്‍ കഴുത്തിനും തോളെല്ലുകള്‍ക്കും നട്ടെല്ലിനും സമ്മര്‍ദം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക..കൈമുട്ടുകള്‍ ചെറുതായി മടക്കി കൈകള്‍ ചലിപ്പിച്ച് നടക്കുക..നടക്കുമ്പോള്‍ പാദങ്ങള്‍ പൂര്‍ണമായും നിലത്ത് പതിയുന്നുണ്ടെന്ന് ഉറപ്പാക്കുക..കുണ്ടും കുഴിയുമില്ലാത്ത നിരപ്പായ പാതകള്‍ നടത്തത്തിന് തിരഞ്ഞെടുക്കുക..ആദ്യത്തെയും അവസാനത്തെയും പത്ത് മിനിറ്റ് നേരം നടത്തത്തിന് വേഗത കുറയ്ക്കുക.മൃദുവായ സോളോടുകൂടിയ ഷൂസ് ധരിച്ച് നടക്കുക..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates