മൊബിലിറ്റി സ്കോര്‍, വീസ ഓണ്‍ അറൈവല്‍ സ്കോര്‍, വീസ ഫ്രീ സ്കോര്‍, യുഎന്‍ഡിപി എച്ച്ഡിഐ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗ്ലോബല്‍ പാസ്പോര്‍ട്ട് ഇന്‍ഡക്സ് തയാറാക്കുന്നത്..സൗജന്യ വീസ, വീസ ഓണ്‍ അറൈവല്‍, മൂന്നു ദിവസം കൊണ്ട് ഇ–വീസ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് മൊബിലിറ്റി സ്കോര്‍ കണക്കുകൂട്ടുന്നത്..പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് യുഎഇ.യുടെ പാസ്പോർട്ടാണ്. യുഎഇയുടെ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 132 രാജ്യങ്ങളിലേക്ക് വീസയില്ലാതെയും 47 രാജ്യങ്ങളിലേക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യം ഉപയോഗിച്ചും യാത്ര ചെയ്യാനാകും. 19 രാജ്യങ്ങളിലേക്കു മാത്രമാണ് യുഎഇ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വീസ ആവശ്യമുള്ളത്. മൊബിലിറ്റി സ്കോര്‍ 179 ആണ് യുഎഇയുടേത്..പാസ്പോര്‍ട്ട് റാങ്കിങില്‍ രണ്ടാമതുള്ള സ്പെയിന് 176 ആണ് മൊബിലിറ്റി സ്കോര്‍. സ്പെയിന് പാസ്പോര്‍ട്ടുള്ളവര്‍ക്ക് 131 രാജ്യങ്ങളിലേക്ക് വീസയില്ലാതെയും 45 രാജ്യങ്ങളിലേക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യം ഉപയോഗിച്ചും യാത്ര ചെയ്യാനാവും.സിംഗപ്പൂര്‍, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, ഫിന്‍ലന്‍ഡ്, ഇറ്റലി, ഡെന്മാര്ക്ക്, നെതര്‍ലന്‍ഡ്സ്, ലക്സംബര്‍ഗ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഗ്രീസ്, ഓസ്ട്രിയ, നോര്‍വേ, അയര്‍ലന്‍ഡ് എന്നിങ്ങനെ 15 രാജ്യങ്ങള്‍ മൊബിലിറ്റി സ്കോര്‍ 175 നേടിക്കൊണ്ട് മൂന്നാം സ്ഥാനത്തേക്കെത്തി.ഇന്ത്യൻ പാസ്പോര്‍ട്ട് പവര്‍ റാങ്കിൽ 72ാം സ്ഥാനമാണ് നേടിയിരിക്കുന്നത്. മൊബിലിറ്റി സ്കോര്‍ 74. 30 രാജ്യങ്ങളിലേക്കാണ് വീസയില്ലാതെ യാത്ര ചെയ്യാനാകുക. 44 രാജ്യങ്ങള്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യവും നല്കുന്നു. 124 രാജ്യങ്ങളിലേക്കു യാത്ര ചെയ്യാന്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വീസയുടെ ആവശ്യവുമുണ്ട്..ഏറ്റവും അവസാനത്തെ സ്ഥാനത്തുള്ളത് അഫ്ഗാനിസ്ഥാനാണ്. 38 ആണ് മൊബിലിറ്റി സ്കോര്‍. അഫ്ഗാനിസ്ഥാന് പാസ്പോര്‍ട്ടുള്ളവര്‍ക്ക് ആകെ 6 രാജ്യങ്ങളിലേക്കു മാത്രമാണ് വീസയില്ലാതെ സഞ്ചരിക്കാനാവുക. 32 രാജ്യങ്ങള്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യം നല്‍കുന്നുണ്ട്. 160 രാജ്യങ്ങളിലേക്ക് പോകാന്‍ വീസ ആവശ്യമാണ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates