രണ്ടു ഭാഷകളിലായി സൂപ്പർ താരങ്ങൾക്കൊപ്പമുള്ള മൂന്നു സിനിമകളാണ് മമിതയുടേതായി പുറത്തിറങ്ങുന്നത്.സെൻസർ വിവാദത്തിൽ റിലീസ് വൈകിയ വിജയ് ചിത്രം ജനനായഗൻ.ജൂലൈ 23 ന് ചിത്രം റിലീസ് ചെയ്യുന്ന ചിത്രത്തിലെ നായികമാരിൽ ഒരാൾ മമിതയാണ്.സൂര്യയുടെ നായികയായി എത്തുന്ന വിശ്വനാഥ് & സൺസ്.ലക്കി ഭാസ്ക്കറിനു ശേഷം വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 14 ന് റിലീസ് ചെയ്യും.മലയാളത്തിൽ നിവിന്റെ നായികയായി വീണ്ടുമൊരു ഗിരീഷ് എ ഡി ചിത്രം.ബത്ലഹേം കുടുംബ യൂണിറ്റ് ആഗസ്റ്റ് 21 ന് തിയേറ്ററുകളിലെത്തും.ഓണം റിലീസായി പൃഥ്വിയുടെ ഖലീഫയ്ക്കും ദുൽഖറിന്റെ അയാം ഗെയിമിനും ഒപ്പമാണ് ബത്ലഹേം കുടുംബ യൂണിറ്റ് എത്തുന്നത്.പ്രദീപ് രംഗനാഥന്റെ പുതിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും മമിതയാണ്.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates