ഉറക്കം വരുമ്പോള്‍ മാത്രം കിടക്കുക..കിടക്കുന്നതിന് മുന്‍പ് മദ്യം, പുകവലി, കാപ്പി എന്നിവ ഒഴിവാക്കാം..ഇ-ഗാഡ്ജറ്റുകള്‍ ഒഴിവാക്കാം, ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഉള്‍പ്പടെയുള്ളവ മാറ്റിവയ്ക്കാം.അത്താഴം ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും കഴിച്ചിരിക്കണം..കിടപ്പുമുറിയിലെ അമിത പ്രകാശം, ശബ്ദം എന്നിവ ഉറക്കം തടസപ്പെടുത്തിയേക്കും.പകലുറക്കം ഒഴിവാക്കാം. മയക്കം പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമാകാം.ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് ഫയല്നോക്കുക, കണക്കുകൂട്ടുക എന്നീ പ്രവൃത്തികള്‍ ഒഴിവാക്കാം..ബെഡ്റൂമില്‍ ഭക്ഷണം കഴിക്കലും വായനയും വേണ്ട..കിടക്ക ഉറങ്ങാനായി മാത്രം ഉപയോഗിക്കാം..സുഖകരമായിരിക്കണം കിടപ്പുമുറിയിലെ അന്തരീക്ഷം ക്രമീകരിക്കാം. മങ്ങിയ വെളിച്ചം ഉത്തമം.ഉറങ്ങാനും ഉണരാനും കൃത്യമായ സമയക്രമം പാലിക്കാം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates