അടുക്കളയിലെ പ്രധാന പച്ചക്കറികളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്..എന്നാൽ ഇത് കൂടുതൽ നാൾ ഫ്രിഡ്ജിൽ വെക്കാതെ പുറത്ത് സൂക്ഷിക്കുമ്പോൾ പെട്ടെന്ന് മുളയ്ക്കുകയോ ചീത്തയാവുകയോ ചെയ്യാറുണ്ട്..ഫ്രിഡ്ജിൽ വെക്കുന്നത് ഉരുളക്കിഴങ്ങിന്റെ സ്റ്റാർച്ച് (അന്നജം) പഞ്ചസാരയായി മാറാൻ കാരണമായേക്കാം എന്നതിനാൽ, അത് ഒഴിവാക്കുന്നതാണ് നല്ലത്..ഫ്രിഡ്ജില്ലാതെ ഉരുളക്കിഴങ്ങ് കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില ലളിതമായ വഴികളുണ്ട്..ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ അതിന് പുറമെയുള്ള മണ്ണ് തട്ടിക്കളയാതിരിക്കുക. ഇത് ഉരുളക്കിഴങ്ങിന് സംരക്ഷണ കവചമായി പ്രവർത്തിക്കുകയും കൂടുതൽ ഫ്രഷ് ആയി സൂക്ഷിക്കുകയും ചെയ്യും..നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഉരുളക്കിഴങ്ങിന്റെ തൊലി പച്ചനിറമാകാനും വിഷാംശമായ സൊളാനിൻ ഉണ്ടാകാനും കാരണമാകും..ഉള്ളി എഥിലിൻ ഗ്യാസ് പുറത്തുവിടുന്നു. ഈ വാതകം ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളയ്ക്കാൻ കാരണമാകും. അതിനാൽ, ഉള്ളിയും ഉരുളക്കിഴങ്ങും അകലം പാലിച്ച് സൂക്ഷിക്കുക..വായു കടക്കുന്ന തരത്തിലുള്ള സഞ്ചികളിലോ, കൊട്ടകളിലോ, അല്ലെങ്കിൽ കടലാസ് സഞ്ചികളിലോ വേണം ഉരുളക്കിഴങ്ങ് സൂക്ഷിക്കാൻ. പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കാം..ഇടയ്ക്കിടെ ഉരുളക്കിഴങ്ങ് പരിശോധിച്ച്, മുള വന്നതോ, മൃദുലമായതോ, കേടായതോ ആയവ ഉടൻ മാറ്റാം. അല്ലെങ്കിൽ അത് മറ്റ് കിഴങ്ങുകളിലേക്കും പകരുകയും മൊത്തത്തിൽ കേടായി പോവുകയും ചെയ്യും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates