തുടരെ തുടരെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയാണ് തൃഷ..നടി നായികയായെത്തുന്ന പുതിയ ചിത്രമാണ് തഗ് ലൈഫ്..കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ പുരോഗമിക്കുകയാണ്..കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്..നീല നിറത്തിലെ ലെഹങ്ക ധരിച്ചാണ് തൃഷ ഓഡിയോ ലോഞ്ചിനെത്തിയത്..വെള്ളക്കല്ലുകൾ പതിച്ച ആഭരണങ്ങളാണ് തൃഷ ലുക്കിനായി തിരഞ്ഞെടുത്തത്..'എന്ന വേണം ഉനക്ക്' എന്നാണ് തൃഷ ചിത്രങ്ങൾക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്..കഴിഞ്ഞ ദിവസം തഗ് ലൈഫിലെ തൃഷ അഭിനയിച്ച ഷുഗർ ബേബി എന്ന ഗാനവും സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു.