കേരളത്തില്‍ കാലവര്‍ഷം (kerala rain) ശക്തിപ്രാപിച്ചതോടെ, ടൂ വീലര്‍ യാത്രക്കാരെ സംബന്ധിച്ച് തീര്‍ത്തും ബുദ്ധിമുട്ടേറിയ ദിനങ്ങളാണു വരുന്നത്. കരുതലോടെ വാഹനം ഡ്രൈവ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ:.വാഹനത്തിന്റെ ടയര്‍ പരിശോധിക്കുക. തെന്നിക്കിടക്കുന്ന റോഡുകളില്‍ ബ്രേക്ക് ചെയ്താല്‍, ഉദ്ദേശിക്കുന്ന സ്ഥലത്തു നില്ക്കണമെങ്കില് ടയര്‍ മികച്ചതാവണം. സാമ്പത്തിക ബാധ്യത മൂലം മാസങ്ങളായി മാറ്റാന്‍ പറ്റാത്ത ടയറുകളുമായി അപകടം ക്ഷണിച്ചു വരുത്തരുത്..വാഹനത്തിന്റെ ബ്രേക്ക് പരിശോധിക്കുക. ബ്രേക്ക് ലൈനറുകള്‍ മാറാനുണ്ടെങ്കില്‍ മാറ്റിയിടുക. മഴക്കാലത്ത് മുന്നിലെയും പിന്നിലെയും ബ്രേക്ക് ഒരുമിച്ചു പ്രയോഗിക്കുന്ന രീതിയാണ് അവലംബിക്കേണ്ടത്. വാഹനം 'സ്കിഡ്' ചെയ്യുന്നത് ഒരു പരിധി വരെ ഇതിലൂടെ നിയന്ത്രിക്കാം..ഹെഡ് ലൈറ്റ് പരിശോധിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റ് ഒരു കാരണവശാലും ഉപയോഗിക്കരുത്. എതിര്‍വശത്തെ വാഹനത്തിന്റെ ഡ്രൈവറും റോഡ് ശരിയായി കണ്ടാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാകുകയുള്ളൂ. ഹെഡ് ലൈറ്റ് ഇടയ്ക്കിടെ 'ഡിപ്' ചെയ്ത് ശ്രദ്ധ കൂട്ടുക..ഇന്‍ഡിക്കേറ്ററുകള്‍ കൃത്യമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ശരിയായ ബസറുകളുടെ ഉപയോഗം, ഇന്‍ഡിക്കേറ്ററുകളുടെ ആവശ്യത്തിനുശേഷം അത് ഓഫ് ചെയ്യുവാന്‍ ഓര്‍മിപ്പിക്കുന്നു.രാത്രിയില്‍ മറ്റ് വാഹനങ്ങള്‍ ശ്രദ്ധിക്കുവാനായി ടൂ വീലേഴ്സിന്റെ ബ്രേക്ക് ലാംപിലും മറ്റുമുള്ള 'കടന്നുകയറ്റങ്ങള്‍'' ഒഴിവാക്കേണ്ടതാണ്. ലൈറ്റില്‍ പ്രതിഫലിക്കുന്ന റിഫ്ലക്ടീവ് സ്റ്റിക്കറുകള്‍, വാഹനത്തിന്റെ പിറകുവശത്തും ഹെല്‍മറ്റിന്റെ പിറകിലും മറ്റും ഒട്ടിച്ച് സുരക്ഷ വര്‍ധിപ്പിക്കാവുന്നതാണ്..കനത്ത മഴയില്‍ ടൂ വീലര്‍ യാത്ര നിര്‍ത്തിവച്ചും രാത്രിയിലെ ടൂ വീലര്‍ യാത്രകള്‍ പരമാവധി ഒഴിവാക്കിയും മഴക്കാല അപകടങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറാം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates