ശ്രദ്ധേയൻകോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ ശ്രദ്ധേയനായ സംവിധായകനാണ് വെട്രിമാരൻ..ധനുഷിനൊപ്പംനടൻ ധനുഷിനൊപ്പം വെട്രിമാരൻ കൈകോർത്തപ്പോഴെല്ലാം ഒരുപിടി മികച്ച സിനിമകളാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്..അസുരൻധനുഷ്, മഞ്ജു വാര്യർ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം നൂറ് കോടി ക്ലബ്ബിലും ഇടം നേടി..വട ചെന്നൈ നോർത്ത് ചെന്നൈ കേന്ദ്രീകരിച്ചൊരുക്കിയ ചിത്രമായിരുന്നു ഇത്. ധനുഷിനൊപ്പം ഐശ്വര്യ രാജേഷ്, ആൻഡ്രിയ ജെർമിയ എന്നിവരും പ്രധാന വേഷത്തിലെത്തി. ബോക്സ് ഓഫിസിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്..ആടുകളം2011 ൽ പുറത്തിറങ്ങിയ ചിത്രം കോഴിപ്പോരിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. തപ്സി പന്നുവായിരുന്നു നായിക..പൊല്ലാതവൻധനുഷും രമ്യയും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. വെട്രിമാരന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത്. ചിത്രം വൻ വിജയമായി മാറിയതോടെ മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്തു..കാക്ക മുട്ടൈ2014 ൽ പുറത്തിറങ്ങിയ മികച്ച പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ ചിത്രമായിരുന്നു കാക്ക മുട്ടൈ. എം. മണികണ്ഠനെഴുതി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ധനുഷും വെട്രിമാരനും ചേർന്നായിരുന്നു..വിസാരണൈഎം. ചന്ദ്രകുമാറിന്റെ ലോക്കപ്പ് എന്ന നോവലിനെ അടിസ്ഥാനമാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രം 2016 ൽ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ധനുഷും വെട്രിമാരനും ചേർന്നായിരുന്നു നിർമ്മാണം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates