ചരിത്ര നേട്ടത്തിന്റെ വക്കില്‍ വിരാട് കോഹ്ലി.സച്ചിന് ടെണ്ടുല്‍ക്കറുടെ മറ്റൊരു റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങി കോഹ്ലി.മെല്‍ബണ്‍ ടെസ്റ്റില്‍ സൂപ്പര്‍ ബാറ്ററെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം.മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് കോഹ്ലിയെ കാത്തിരിക്കുന്നത്.ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് പോരാട്ടം അരങ്ങേറുന്നത് മെല്‍ബണില്‍.ഈ പിച്ചില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് ഇതിഹാസ താരം സച്ചിന്റെ പേരിലാണ്.5 ടെസ്റ്റുകള്‍ കളിച്ച് സച്ചിന് നേടിയത് 449 റണ്‍സ്.1 സെഞ്ച്വറിയും 3 അര്‍ധ സെഞ്ച്വറികളും മെല്‍ബണില്‍ സച്ചിനുണ്ട്. ആവറേജ് 44.90, സ്ട്രൈക്ക് റേറ്റ് 58.69.316 റണ്‍സുമായി കോഹ്ലി മൂന്നാം സ്ഥാനത്ത് നില്ക്കുന്നു.369 റണ്‍സുമായി അജിന്‍ക്യ രഹാനെയാണ് രണ്ടാമത്.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates