വൈകുന്നേരങ്ങളിൽ മിക്ക വീടുകളിലും കൊതുകിന്റെ ശല്യം കൂടുതലാണ്..ഡെങ്കു, മലേറിയ തുടങ്ങി കൊതുക് മൂലം പലതരം രോഗങ്ങളാണ് പടരുന്നത്. അതിനാൽ തന്നെ കൊതുകിൽ നിന്നും സംരക്ഷണം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്..കൊതുകിനെ തുരത്തുന്നതിന് നമ്മൾ പലതരം ഉത്പന്നങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിൽ രാസവസ്തുക്കൾ ഉണ്ടാവാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല..പ്രകൃതിദത്തമായ രീതിയിൽ കൊതുകിനെ തുരത്താനുള്ള ചില വഴികൾ നോക്കാം..പച്ചക്കര്‍പ്പൂരം വീടിനകത്ത് 20 മിനിറ്റ് കത്തിച്ചു വയ്ക്കുന്നത് കൊതുകിനെ വീടുകളിൽ നിന്നും ഓടിക്കാൻ സഹായിക്കും..കൊതുകില്‍ നിന്ന് രക്ഷ നേടാനുള്ള ഉത്തമ മാര്‍ഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയില്‍ തളിച്ചാല്‍ കൊതുകിനെ അകറ്റാം..ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും എന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ചെറുനാരങ്ങയില്‍ ഗ്രാമ്പൂ കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകിനെ തുരത്താന്‍ നല്ലതാണ്..നാരങ്ങയും ഗ്രാമ്പൂവും കറുവപ്പട്ടയും ഇട്ട് തിളപ്പിച്ച വെള്ളം തണുത്തതിന് ശേഷം റൂമില്‍ സ്പ്രേ ചെയ്താല്‍ കൊതുക് ശല്യം ഉണ്ടാവില്ല..വേപ്പില എണ്ണ ശരീരത്ത് പുരട്ടുന്നത് കൊതുക് കടിക്കാതിരിക്കാന്‍ സഹായിക്കും.കര്‍പ്പൂരത്തിനൊപ്പം ആര്യവേപ്പില കൂടി ഉണക്കി കത്തിച്ചാല്‍ കൊതുക് വരില്ല..വേപ്പെണ്ണ മുറിയില്‍ സ്പ്രേ ചെയ്യുന്നതും കൊതുകിനെ ഓടിക്കാന്‍ നല്ലതാണ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates