എല്ലാ വീടുകളിലും എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് കറിവേപ്പില..കറിവേപ്പില കറികൾക്ക് രുചിയും ഗുണവും മണവും നൽകും..എന്നാൽ അത് മത്രമല്ല, കറിവേപ്പില കൊണ്ട് അടുക്കള വൃത്തിയായി സൂക്ഷിക്കാനും സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?.അടുക്കളയിലെ ദുര്ഗന്ധംഒരു പിടി കറിവേപ്പില വെള്ളത്തില്‍ തിളപ്പിച്ച് അതിന്റെ ആവി അടുക്കളില്‍ പകരുന്നത് ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കും..അടുക്കള സ്ലാബ് വൃത്തിയാക്കാന്ആന്റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ കറിവേപ്പില വെള്ളമൊഴിച്ച് അരച്ച് പേസ്റ്റ് രൂപത്തിലാക്കി സ്ലാബില്‍ പുരട്ടി രണ്ട് മിനിറ്റുകള്‍ക്ക് ശേഷം വെള്ളമൊഴിച്ചു കഴുകുക. ഇത് സ്ലാബ് അണുവിമുക്തമാകാനും വൃത്തിയായിയിരിക്കാനും സഹായിക്കുന്നു..സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങൾ വൃത്തിയാക്കാന്കറിവേപ്പില പൊടിച്ച് അതിൽ അൽപം വെളിച്ചെണ്ണ കലർത്തി, ഇത് പാത്രങ്ങളിൽ തേച്ച് പിടിപ്പിക്കു. 15 മിനിറ്റിന് ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക. ഇതു പാത്രങ്ങള്‍ക്ക് തിളക്കും നല്‍കും..സ്റ്റൗടോപ്പിൽ നിന്ന് ഗ്രീസ് നീക്കം ചെയ്യാന്കറിവേപ്പില അൽപം ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് സ്റ്റൗടോപ്പിലും ബർണറുകളിലും സ്ക്രബ് ചെയ്യ്ത് തുടച്ച് വൃത്തിയാക്കുക. ഇത് എണ്ണമെഴുക്ക് നീക്കി സ്റ്റൗടോപ്പ് വൃത്തിയാക്കാന്‍ സഹായിക്കും..കീടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നുഒരു പിടി കറിവേപ്പില ഉണക്കിയത് കീടങ്ങൾ എത്തുന്ന ഇടങ്ങില്‍ വെക്കുക. കറിവേപ്പിലയുടെ ശക്തമായ ഗന്ധം സ്വാഭാവികമായും ഉറുമ്പുകൾ, കീടങ്ങള്‍ തുടങ്ങിയ പ്രാണികളെ അകറ്റുകയും രാസവസ്തുക്കളുടെ ആവശ്യമില്ലാതെ നിങ്ങളുടെ ഭക്ഷണത്തെ സംരക്ഷിക്കുകയും ചെയ്യും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates