തടി കുറയ്ക്കാന്‍ വര്‍ക്ക് ഔട്ട് ചെയ്തു തുടങ്ങുന്ന ആദ്യം ദിവസം മുതല്‍ ശരീരഭാരം കുറയുന്നുണ്ടോയെന്ന് നിരന്തരം പരിശോധിക്കുന്ന പ്രവണത ചിലര്‍ക്കുണ്ട്. എന്നാല്‍ തെറ്റായ സമയങ്ങളിൽ ശരീരഭാരം പരിശോധിക്കുമ്പോൾ അത് കൂടുതൽ ഭാരം കാണിക്കുകയും നമ്മെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും..വ്യായാമത്തിനു ശേഷംവ്യായാമ വേളയില്‍ വിയര്‍ക്കുന്നതും ശേഷം വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ ശരീരഭാരത്തില്‍ ആ സമയത്ത് പ്രതിഫലിക്കാം. വ്യായാമത്തിന് ശേഷം ശരീരഭാരം കൂടിയതായി കാണിക്കാം. എന്നാല്‍ പ്രധാനമായും വെള്ളത്തിന്റെ ഭാരം മൂലമാണ്. യഥാർത്ഥ കൊഴുപ്പ് കുറയുകയോ കൂടുകയോ അല്ല..ഭക്ഷണത്തിനു ശേഷംഭക്ഷണത്തിനു ശേഷം, വയറു നിറയുന്നത് സ്വാഭാവികമാണ്. ഈ സമയത്ത് ശരീരഭാരം പരിശോധിക്കുമ്പോള്‍ ഭാരം വര്‍ധിച്ചതായി കാണാം. അതിനർത്ഥം നിങ്ങളുടെ വയറ്റിൽ കൊഴുപ്പ് വർദ്ധിച്ചു എന്നല്ല..ആർത്തവം അല്ലെങ്കിൽ ലുട്ടെൽ ഘട്ടത്തിൽഈ സമയത്തെ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ശരീരവണ്ണം, വീക്കം, വെള്ളം നിലനിർത്തൽ എന്നിവ ഉണ്ടാകും. അതുകൊണ്ട് തന്നെ പരിശോധനക്കുമ്പോള് ശരീരഭാരം കൂടിയതായി കാണും..ഉറങ്ങുന്നതിന് തൊട്ടുമുമ്പ്രാത്രിയില് നിങ്ങളുടെ ശരീരഭാരം സ്വാഭാവികമായും കൂടുതലായിരിക്കും. ഈ സമയത്ത് ശരീരഭാരം പരിശോധിച്ചാല്‍ യഥാര്‍ഥ ഭാരം അറിയാന്‍ കഴിയില്ല..കാർബോഹൈഡ്രേറ്റ് ഭക്ഷണത്തിന് ശേഷംസോഡിയവും കാർബോഹൈഡ്രേറ്റും കൊഴുപ്പിനെയല്ല, വെള്ളത്തെയാണ് പിടിച്ചുനിർത്തുന്നത്. അതിനാൽ, ഉപ്പിട്ടതോ കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതോ ആയ ഭക്ഷണത്തിന് ശേഷം ശരീരഭാരം പരിശോധിച്ചാല്‍ അത് വര്‍ധിച്ചതായി കാണാം..ഭാരം എപ്പോഴാണ് പരിശോധിക്കേണ്ടത്?രാവിലെ എഴുന്നേറ്റ് ഭക്ഷണത്തിന് മുന്‍പ് ശരീരഭാരം പരിശോധിക്കുന്നതാണ് ഉത്തമം. എല്ലാ ആഴ്ചയിലും ഒരേ ദിവസം ശരീരഭാരം പരിശോധിക്കുന്നത് ശരിയായ ട്രാക് ഉണ്ടാക്കാന്‍ സഹായിക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates