ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍ ആരായിരിക്കുമെന്ന ചര്‍ച്ചകളാണ് എഎപിയിലെ സജീവ ചര്‍ച്ച.കരുത്തനായ മുഖ്യമന്ത്രിയും ഒപ്പം പാര്‍ട്ടി അണികളില്‍ നിന്നുള്ള പിന്തുണയും ആവശ്യമാണ്..ചര്‍ച്ചകളില്‍ പ്രധാനമായും അഞ്ച് പേരുടെ പേരുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍..അതിഷി: ഡല്‍ഹി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പിഡബ്ല്യുഡി തുടങ്ങിയ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി. കെജരിവാളും സിസോദിയയും ജയിലില്‍ കഴിഞ്ഞപ്പോള്‍ അതിഷിയാണ് പാര്‍ട്ടിയെ നയിച്ചത്..സൗരഭ് ഭരദ്വാജ് : ഗ്രേറ്റല്‍ കൈലാഷില്‍ നിന്നുള്ള എംഎല്‍എ. പ്രധാന നേതാക്കള്‍ ജയിലിലായിരുന്ന സമയത്ത് പാര്‍ട്ടി നിലപാടുകള്‍ കൃത്യമായി പുറത്തുവിട്ടിരുന്ന നേതാക്കന്മാരിലൊരാളാണ്..രാഘവ് ചദ്ദ: എഎപിയുടെ ദേശീയ എക്സിക്യൂട്ടീവ്, രാഷ്ട്രീയ കാര്യ കമ്മിറ്റി എന്നിവയില്‍ അംഗം. പാര്‍ലമെന്റില്‍ എഎപിയുടെ നിലപാട് എത്തിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിക്കുന്ന യുവനേതാവ്.കൈലാഷ് ഗഹലോട്ട്: ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്. കെജരിവാള്‍ സര്‍ക്കാരിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളില്‍ ഒരാള്‍..സഞ്ജയ് സിങ്: 2018 മുതല്‍ രാജ്യസഭാ എംപി. മദ്യനയക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണിപ്പോള്‍..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates