
Today's Rashi Phalam June 30|ജോലിയിൽ ഉയർച്ച നേടും, കുടുംബബന്ധങ്ങൾ ദൃഢമാകും
ഇന്നത്തെ നക്ഷത്രഫലം – 30-6-2026

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം രൂപപ്പെടും. ആലോചിച്ചിരുന്ന പദ്ധതികൾക്ക് തുടക്കമിടും. ദൂരയാത്രഗുണകരമാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
സ്ഥാനക്കയറ്റം നേടാൻ ഇടയുണ്ട്. ദീർഘകാലമായി കാത്തിരുന്ന ഒരു കാര്യം പൂർത്തിയാകും. കുടും ബാംഗങ്ങളുമായി നല്ല ധാരണയിലെത്തും. സാമ്പത്തിക ഇടപാടുകൾ വിജയകരമാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
വരുമാനം വർധിക്കാൻ സാധ്യതയുണ്ട്. ബന്ധങ്ങളിൽ കൂടുതൽ അടുപ്പം അനുഭവപ്പെടും. പ്രധാന തീരുമാനങ്ങൾ അനുകൂല ഫലം നൽകും. മുടങ്ങിക്കിടന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പ്രവർത്തനങ്ങളിൽ മികച്ച മുന്നേറ്റം കൈവരും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തുന്നത് ഗുണം ചെയ്യും. യാത്രകൾ വിജയകരമാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സാമൂഹിക രംഗങ്ങളിൽ അംഗീകാരം ലഭിക്കും. പ്രണയബന്ധത്തിൽ സന്തോഷം വർധിക്കും. പരിചയപ്പെടുന്ന വ്യക്തികളിലൂടെ ഗുണകരമായ അവസരങ്ങൾ ലഭിക്കും. ധനസ്ഥിതി മെച്ചപ്പെടും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പ്രധാന തീരുമാനങ്ങൾ വിജയത്തിലേക്ക് നയിക്കും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹകരണം ലഭിക്കും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ജോലിയിൽ ഉയർച്ച നേടും. ബന്ധങ്ങളിൽ ഉണ്ടായിരുന്ന അകലം കുറയും. കുടുംബകാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. പഴയ ശ്രമങ്ങൾക്ക് ഫലം ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. പ്രധാന കാര്യങ്ങളിൽ പുരോഗതി കൈവരും. ദൂരസ്ഥലങ്ങളിൽ നിന്നുള്ള വാർത്തകൾ സന്തോഷം നൽകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
അപ്രതീക്ഷിത അവസരങ്ങൾ തേടിയെത്തും. സ്നേഹബന്ധത്തിൽ ആത്മാർത്ഥത വർധിക്കും. കുടുംബത്തിലെ ഒരു പ്രധാന കാര്യം തീരുമാനത്തിലെത്തും. വരുമാനത്തിൽ പുരോഗതി കാണും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പ്രവർത്തനങ്ങളിൽ മികച്ച പുരോഗതി കൈവരും. സാമൂഹിക രംഗങ്ങളിൽ സ്വീകാര്യത വർധിക്കും. സാമ്പത്തിക ഇടപാടുകൾ അനുകൂലമാകും. ബന്ധങ്ങളിൽ വിശ്വാസം ശക്തമാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ആഗ്രഹിച്ച ഒരു കാര്യം സഫലമാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
ധനകാര്യങ്ങളിൽ പുരോഗതി അനുഭവപ്പെടും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും. തൊഴിൽ രംഗത്ത് അനുകൂല മാറ്റ ങ്ങൾ പ്രതീക്ഷിക്കാം. മനസ്സമാധാനം വർധിക്കും.
WHAT TO READ NEXT

മിഥുന മാസം: ആരോഗ്യവും കാലാവസ്ഥയും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Today's Rashi Phalam June 30
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




