സാമ്പത്തികമായി നേട്ടമുണ്ടാകും, ഔദ്യോഗിക രംഗത്ത് അനുകൂല മാറ്റം

ഇന്നത്തെ നക്ഷത്ര ഫലം – 7-9-2026 ഡോ: പി.ബി. രാജേഷ്

daily horoscope
daily horoscope
Edited by :Amal Joy
Last Updated :6 സെപ്റ്റംബർ 2026, 10:45 pm IST

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

നാളുകളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യത്തിൽ തീരുമാനമാകും.സാമ്പത്തിക നേട്ടമുണ്ടാകും. ഔദ്യോഗിക രംഗത്ത് പുതിയ ചുമതല ലഭിക്കും. ദൂരയാത്രയ്ക്ക് അവസരം വന്നുചേരും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ആഗ്രഹിച്ചിരുന്ന ഒരു വാർത്ത ലഭിക്കും. പണമിടപാടിൽ ഉണ്ടായിരുന്ന തടസ്സം മാറും. ബന്ധുവിന്റെ സഹായത്തോടെ ഒരു കാര്യം എളുപ്പത്തിൽ പൂർത്തിയാക്കും. പുതിയൊരു സാധനം വാങ്ങിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനത്തിൽ മികച്ച പുരോഗതിയുണ്ടാകും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല നേട്ടമുണ്ടാകും. സമർപ്പിച്ച അപേക്ഷയിൽ അനുകൂല നടപടി ഉണ്ടാകും. പഠനപുരോഗതി നേടും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സാമ്പത്തികമായി ആശ്വാസം ലഭിക്കും. മാറ്റി വെച്ചിരുന്ന ഒരു കാര്യം പൂർത്തിയാക്കും. ഒരു ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സന്തോഷകരമായ ഒരു വാർത്ത കേൾക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നിങ്ങളുടെ കഴിവിന് അംഗീകാരം ലഭിക്കും. ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റമുണ്ടാകും. അപ്രതീക്ഷിതമായി ഒരു സമ്മാനം ലഭിക്കാം. യാത്രയ്ക്കിടെ പുതിയ അനുഭവങ്ങൾ ഉണ്ടാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പഠനത്തിൽ നേട്ടം കൈവരിക്കും. ആവശ്യമായ പണം സമയത്ത് ലഭിക്കും. പരീക്ഷാഫലം പ്രതീക്ഷയ്ക്ക് അനുകൂലമാകും. വാങ്ങാൻ തീരുമാ നിച്ചിരുന്ന സാധനം സ്വന്തമാക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഔദ്യോഗിക കാര്യങ്ങളിൽ അനുകൂലമായ മാറ്റമുണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. നാളുകളായുള്ള ഒരു പ്രശ്നത്തിന് പരിഹാ രം കാണും. പുതിയൊരു ചുമതല ഏറ്റെടുക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സാധിക്കും. ഒരു അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കും. മുടങ്ങിക്കിടന്ന ജോലി പുനരാരംഭിക്കും. രേഖകൾ സംബന്ധിച്ച നടപടികൾ പൂർത്തിയാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദ്യാഭ്യാസ രംഗത്ത് നല്ല അവസരം ലഭിക്കും. പഠനകാര്യത്തിൽ അധ്യാപകരുടെ സഹായം ലഭിക്കും. സാമ്പത്തികമായി നേട്ടമുണ്ടാകും.വാഹനവുമായി ബന്ധപ്പെട്ട ഒരു ആഗ്രഹം സഫലമാകാം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഔദ്യോഗിക രംഗത്ത് പുതിയ ചുമതല ലഭിക്കും. വീട്ടിൽ ഒരു നല്ല തീരുമാനം ഉണ്ടാകും.മുടങ്ങിക്കിടന്ന പണമിടപാട് പൂർത്തിയാകും. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യം സാധ്യമാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. പുതിയൊരു പദ്ധതിക്ക് അംഗീകാരം ലഭിക്കും. സാമ്പ ത്തികമായി അധിക നേട്ടത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ കഴിവ് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രതീക്ഷിച്ച സഹായം ലഭിക്കും. സന്തോഷം നൽകുന്ന ഒരു വാർത്ത കേൾക്കും. വീട്ടിൽ നല്ല അന്തരീക്ഷമുണ്ടാകും. ഏറെക്കാലമായി കാത്തിരുന്ന ഒരു കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും.

News Now

Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates