മിഥുനക്കൂറുകാര്‍ ശ്രദ്ധിക്കുക, മനസ്സ് അസ്വസ്ഥമാവും; സാമ്പത്തിക കാര്യങ്ങളില്‍ കരുതല്‍ വേണം

ഇന്നത്തെ നക്ഷത്രഫലം 1-9-2025

Daily Horoscope
ഇന്നത്തെ നക്ഷത്രഫലം Daily HoroscopeAI Image
Edited by :Shiju
Last Updated :30 ഓഗസ്റ്റ് 2025, 2:44 pm IST

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

യന്ത്ര സാമഗ്രികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. വീട് നിര്‍മ്മിക്കാന്‍ ഭൂമി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് സാധ്യമാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പുതിയ കരാറുകളില്‍ ഏര്‍പ്പെടും. യാത്രാ വേളയില്‍ വിലപിടിച്ച വസ്തുക്കള്‍ നഷ്ടമാകാതെ സൂക്ഷിക്കുക. കമിതാക്കളുടെ വിവാഹകാര്യം തീരുമാനമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അനാവശ്യ ചിന്തകള്‍ കൊണ്ട് മനസ്സ് അസ്വസ്ഥമാകും. പ്രാര്‍ത്ഥന മുടങ്ങാതെ നടത്തുക.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

നിലവിലെ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. പൊതുവേ സന്തോഷകരമായ ദിവസമാണ് ഇന്ന്. മക്കള്‍ക്ക് വേണ്ടിയു ള്ള ചെലവുകള്‍ വര്‍ദ്ധിക്കും

ചിങ്ങം (മകം, പൂരം, ഉത്രം1/4):

പല ആഗ്രഹങ്ങളും നിറവേറാന്‍ ആകും. കുടുംബജീവിതം സമാധാനംനിറഞ്ഞതായി തുടരും. പുണ്യകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഇഷ്ടപ്പെട്ട വീട് വാങ്ങാന്‍ കഴിയും.

കന്നി (ഉത്രം3/4, അത്തം, ചിത്തിര1/2)

പല വഴികളിലൂടെ പണം കൈവശം വന്നുചേരും. വിദേശ യാത്രക്ക് സാധ്യത തെളിയും. വാഹന ഇടപാടുകളില്‍ നേട്ടം ഉണ്ടാകും. ചില കാര്യങ്ങളില്‍ ഭാഗ്യം അനുകൂലമാണ്.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

പുതിയ വിഷയങ്ങള്‍ പഠിക്കാന്‍ ആരംഭിക്കും. സാമ്പത്തിക മെച്ചപ്പെടും. സര്‍ക്കാര്‍ ആനുകൂല്യം പ്രതീക്ഷിക്കുന്നവര്‍ക്ക് അത് അനുവദിച്ചു കിട്ടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട):

മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. ദീര്‍ഘയാത്രകള്‍ക്ക് അവസരം ലഭിക്കും. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമായ കാലമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

തടസ്സങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. ചെലവുകള്‍ വര്‍ദ്ധിക്കും. ചെറിയ യാത്രകള്‍ക്ക് സാധ്യത കാണുന്നു. ഓഹ രി ഇടപാടുകള്‍ക്ക് ഇന്നത്തെ ദിവസം നന്നല്ല.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

പങ്കാളിയോടൊപ്പം ഉള്ള യാത്രകള്‍ ആവശ്യമായി വരും. പുതിയ ജോലിക്ക് സാധ്യത തെളിയും. ഓഹരി ഇടപാടുകള്‍ ലാഭകരമാകും. ആരോഗ്യം തൃപ്തികരമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ബന്ധു ജനങ്ങളുടെ സഹായം ഉണ്ടാകും. മക്കളുടെ വിജയത്തില്‍ ആനന്ദിക്കാന്‍ കഴിയും. വരുമാനം വര്‍ദ്ധിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

ഗുണദോഷ സമ്മിശ്രമായ കാലമാണ് എങ്കിലും ചില ഭാഗ്യങ്ങള്‍ ഉണ്ടാകും. പല കാര്യങ്ങളും ആഗ്രഹിക്കുന്നതുപോലെ ചെയ്തുതീര്‍ക്കാന്‍ കഴിയും.

News Now

Summary

Daily Horoscope, astrology prediction for September 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates