ഈ നക്ഷത്രക്കാര്‍ക്കു സന്തോഷകരമായ ദിവസം, തടസ്സങ്ങള്‍ താനേ ഒഴിവാകും

ഇന്നത്തെ നക്ഷത്രഫലം 15-9-2025

Daily Horoscope
ഇന്നത്തെ നക്ഷത്രഫലം Daily HoroscopeAI Image
Edited by :Shiju
Last Updated :13 സെപ്റ്റംബർ 2025, 3:33 pm IST

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

മുതല്‍മുടക്ക് ചെയ്യുന്ന കാര്യങ്ങള്‍ ലാഭകരമാകും. അന്യരില്‍ നിന്നും ചില സഹായങ്ങള്‍ ലഭിക്കും. പങ്കാളിയുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. പഠന കാര്യങ്ങളില്‍ പുരോഗതി നേടും. ഔദ്യോഗിക മേഖലയി ലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)

കുടുംബത്തില്‍ ചില അതിഥികള്‍ എത്തിച്ചേരും. തൊഴില്‍ രംഗത്തെ മന്ദതയ്ക്ക് പരിഹാരമാകും. ഔദ്യോഗികയാത്ര ആവശ്യമാകും. പ്രണയസാഫല്യം ഉണ്ടാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

സുഹൃത്തുക്കളുമായുള്ള ഒത്തുകൂടലില്‍ ഭാഗമാകും. ഉത്സാഹത്തോടെ പല കാര്യങ്ങളും ഏറ്റെടുക്കും. പ്രണയിതാക്കള്‍ക്ക് അനുകൂലമായ കാലമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

കളഞ്ഞുപോയ ഒരു വസ്തു തിരിച്ചു കിട്ടാന്‍ ഇടയുണ്ട്. നിക്ഷേപങ്ങളില്‍ നിന്നും വലിയ നേട്ടം ഉണ്ടാകും. യാത്രകള്‍ ഗുണകരമായി മാറും. ഭാഗ്യമുള്ള ദിവസമാണ്.

കന്നി (ഉത്രം 3/4,അത്തം, ചിത്തിര 1/2)

തൊഴില്‍പരമായും സാമ്പത്തികമായും മികച്ച ദിവസമാണ്. പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

ഭാഗ്യമുള്ള ദിവസമാണ് ഇന്ന്. വാഹനം, വസ്ത്രം മുതലായ ബിസിനസുകളില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകും. മക്കള്‍ സ ന്തോഷകരമായ വാര്‍ത്തകള്‍ നല്‍കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട):

വരുമാനം വര്‍ദ്ധിക്കും. പ്രതീക്ഷിക്കാത്ത ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. സ്വന്തമായി ചെയ്യുന്ന കാര്യങ്ങള്‍ വിജയിപ്പിക്കാ ന്‍ കഴിയും. സ്ഥാനക്കയറ്റം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

പ്രവര്‍ത്തന രംഗത്ത് സമാധാനം ഉണ്ടാകും. വരുമാനവും വര്‍ദ്ധിക്കും. കുടുംബ ജീവിതം ഊഷ്മളമാകും. യുവാക്കളുടെ വിവാഹ നിശ്ചയം നടക്കും.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

മടിയും അലസതയും തോന്നുന്ന ദിവസമാണ് ഇന്ന്. യോഗയും ധ്യാനവും ഒക്കെ ചെയ്യുന്നത് ദോഷപരിഹാരമാണ്. സഹ പ്രവര്‍ത്തകരില്‍ നിന്നും ഉപദ്രവം ഉണ്ടാകാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

പൊതുവേ സന്തോഷകരമായ ദിവസമാണ്. തടസ്സങ്ങള്‍ താനേ ഒഴിവാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

കുടുംബജീവിതം സമാധാനം നിറഞ്ഞതാകും. നേരത്തെ നിശ്ചയിച്ച ഉല്ലാസയാത്രയില്‍ പങ്കെടുക്കും. വീട് മോടി പിടിപ്പിക്കും. ജോലിയില്‍ ഉയര്‍ച്ച ഉണ്ടാകും.

News Now

Summary

Daily Horoscope, astrology prediction for September 15

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates