ഈ നക്ഷത്രക്കാര്‍ പണമുണ്ടാക്കാനുള്ള ശ്രമം വിജയിക്കും, കുടുംബ സ്വത്ത് ലഭിക്കും

ഇന്നത്തെ നക്ഷത്രഫലം 23-9-2025

daily horoscope
ഇന്നത്തെ നക്ഷത്രഫലം daily horoscopeAI Image
Edited by :Shiju
Last Updated :22 സെപ്റ്റംബർ 2025, 2:33 pm IST

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)

സ്വയം ഇറങ്ങിപ്പുറപ്പെടുന്ന കാര്യങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയും. പുതിയ സ്ഥാപനങ്ങളുമായി സഹകരണത്തില്‍ ഏര്‍ പ്പെടാന്‍ സാധിക്കും. പഠനത്തില്‍ ശ്രദ്ധിക്കുക.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം1/2)

പഴയ സുഹൃത്തുക്കളെ കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബ സ്വത്ത് ഭാഗം ചെയ്തു ചെയ്തു ലഭിക്കും. പണം ഉണ്ടാക്കാന്‍ ഉള്ള ശ്രമങ്ങള്‍ വിജയയിക്കും.

മിഥുനം (മകയിരം1/2, തിരുവാതിര, പുണര്‍തം3/4)

കിട്ടാനുള്ള ധനത്തിനായി യാത്ര ചെയ്യേണ്ടിവരും. ചെറിയ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാം. പുതിയ പ്രണയ ബന്ധങ്ങള്‍ക്ക് സാധ്യത തെളിയും.

കര്‍ക്കടകം (പുണര്‍തം1/4, പൂയം, ആയില്യം)

കുടുംബ ബിസിനസ് പുരോഗമിക്കും. ഔദ്യോഗിക യാത്രകള്‍ നടത്തും. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം1/4)

കഥാകൃത്തുക്കള്‍ക്കും ഗാനരചയിതാക്കള്‍ക്കും എല്ലാം മികച്ച ദിവസമാണ്. വരുമാനത്തില്‍ വര്‍ദ്ധന പ്രതീക്ഷിക്കാം. പ്രണയബന്ധങ്ങള്‍ ഊഷ്മളമാകും.

കന്നി (ഉത്രം3/4, അത്തം, ചിത്തിര 1/2)

പൊതുവേ സന്തോഷകരമായ ദിവസമാണ്. ആഘോഷങ്ങളിലും മറ്റും പങ്കെടുക്കും. ബിസിനസ് മേഖലയില്‍ ശോഭിക്കും. മറ്റുള്ളവരോട് പറഞ്ഞു പലതും ചെയ്യിക്കും.

തുലാം (ചിത്തിര1/2, ചോതി, വിശാഖം3/4)

പങ്കാളിയുടെ സഹായംകൊണ്ട് ചില നേട്ടങ്ങള്‍ ഉണ്ടാകും. ജോലിയുടെ ഭാഗമായി യാത്രകള്‍ ചെയ്യേണ്ടി വരും. ചെലവുകള്‍ വര്‍ധിക്കാനും സാധ്യത ഉണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഭാഗ്യം കൊണ്ട് ചില നേട്ടങ്ങള്‍ ഇന്ന് ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രതീക്ഷിക്കാത്ത ചിലരില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകാം.

ധനു (മൂലം പൂരാടം ഉത്രാടം1/4)

ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. കുടുംബജീവിതം സമാധാനം നിറഞ്ഞതായി തുടരും. വരുമാനത്തിന് ബു ദ്ധിമുട്ടില്ല. ഒറ്റക്കുള്ള യാത്ര ഒഴിവാക്കുക.

മകരം ( ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

പ്രതിബന്ധമായി നിന്നവര്‍ വശംവദരരാകും. പങ്കാളിയുടെ സഹായം തുടര്‍ന്നും ഉണ്ടാകും. അവിചാരിതമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും.

കുംഭം (അവിട്ടം1/2 ചതയം, പൂരുരുട്ടാതി)

പ്രതീക്ഷിക്കാത്ത ചില പ്രതിബന്ധങ്ങള്‍ നേരിടേണ്ടതായി വരാം. കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ നന്നായി ശ്രമിക്കും. അലസത ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

എതിരാളികളെ പോലും വശീകരിക്കാന്‍ കഴിയും. അസുഖങ്ങള്‍ പൂര്‍ണമായി വിട്ടുമാറും. പങ്കുകച്ചവടം പുരോഗമിക്കും. കുടുംബ ജീവിതം സന്തോഷകരമാകും.

News Now

Summary

Daily horoscope, astrology prediction for September 23

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates