Today's Rashi Phalam may 18| പുതിയ തീരുമാനങ്ങൾ ആത്മവിശ്വാസം വർധിപ്പിക്കും, സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്

ഇന്നത്തെ നക്ഷത്രഫലം – 18-5-2026

daily horoscope
daily horoscope
Edited by :JOICE MON D L
Last Updated :17 മേയ് 2026, 10:32 pm IST

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പുതിയ പദ്ധതികളിൽ ആത്മവിശ്വാസത്തോടെ തുടക്കം കുറിക്കും. കുടുംബാംഗങ്ങളിൽ നിന്ന് നല്ല പിന്തുണ ലഭിക്കും. സാമ്പാദ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും. ബന്ധുക്കളുമായി നടത്തിയ കൂടിക്കാഴ്ച സന്തോഷം നൽകും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

കുടുംബകാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ എടുക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. മനസ്സിലുണ്ടായിരുന്ന ചില പദ്ധതികൾ മുന്നോട്ട് പോകും. ആരോഗ്യം തൃപ്തികരമാണ്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തും. സാമ്പത്തികമായി നേട്ടങ്ങൾ പ്രതീക്ഷിക്കാം. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ഗൃഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയ തീരുമാനങ്ങൾ ആത്മവിശ്വാസം വർധിപ്പിക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കുടുംബത്തിൽ സമാധാനപരമായ സാഹചര്യം ഉണ്ടാകും. ദൂരയാത്ര സംബന്ധിച്ച ആലോചന നടക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത പുലർത്തണം. സുഹൃത്തുക്കളുമായി നല്ല സമയം ചെലവിടാൻ കഴിയും. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവിടും. പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി കൈവരും. വാഹനം സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പല കാര്യങ്ങളിലും വിജയം നേടും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബത്തിൽ സന്തോഷകരമായ ചടങ്ങ് നടക്കും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

സാമ്പത്തികമായി ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളുമായി നടത്തിയ ആശയ വിനിമയം സന്തോഷം നൽകും. നീണ്ട യാത്രക്ക് സാധ്യതയുണ്ട്. ചില ആഗ്രഹങ്ങൾ പൂർത്തിയാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പുതിയ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കുടുംബത്തിൽ അനുകൂല സാഹചര്യം നിലനിൽക്കും. സാമ്പത്തിക കാര്യങ്ങളിൽ സ്ഥിരത കൈവരും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. കുടുംബാംഗങ്ങളുടെ സഹകരണം ലഭിക്കും. വീട് സംബന്ധിച്ച ചില പദ്ധതികൾ നടപ്പിലാക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ആത്മവിശ്വാസത്തോടെതീരുമാനങ്ങൾഎടുക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. സാമ്പത്തികമായി ചെറിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം. തീർത്ഥയാത്ര ചെയ്യും.

News Now

Summary

Daily Horoscope Todays Rashi Phalam may 18

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates