
12.79 ലക്ഷം രൂപ വില, 1,099 സിസി എന്ജിന്, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍; കാവാസാക്കി Z1100 വിപണിയില്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കാവാസാക്കിയുടെ 2006 മോഡല്‍ ഇസഡ്1100 ഇന്ത്യയില്‍ അവതരിപ്പിച്ചു

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കാവാസാക്കിയുടെ 2006 മോഡല്‍ ഇസഡ്1100 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിന്റെ വില 12.79 ലക്ഷം രൂപയാണ്. ഈ സൂപ്പര്‍ ബൈക്ക് സുഗോമി ഡിസൈന്‍ കൊണ്ട് മാത്രമല്ല, മറ്റു നിരവധി ഫീച്ചറുകള്‍ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്നു.
നിന്‍ജ 1100എസ്എക്സിന് കരുത്തു പകരുന്ന അതേ എന്ജിന് ആയ 1,099 സിസി ലിക്വിഡ്-കൂള്‍ഡ് ഇന്‍ലൈന്‍ ആണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 136bhp ഉം 113Nm ടോര്‍ക്കുമാണ് എന്ജിന് പുറപ്പെടുവിപ്പിക്കുന്നത്. കാവാസാക്കിയുടെ ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്ററാണ് മറ്റൊരു പ്രത്യേകത.
അസിസ്റ്റ്-ആന്‍ഡ്-സ്ലിപ്പര്‍ ക്ലച്ച് സജ്ജീകരിച്ച ആറ്-സ്പീഡ് ഗിയര്‍ബോക്സുമായി എന്‍ജിനെ ബന്ധിപ്പിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന ഷോവ യുഎസ്ഡി ഫോര്‍ക്കും മോണോഷോക്കും സസ്പെന്ഷന് സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നു. മുന്‍വശത്തുള്ള ഇരട്ട 310mm ഡിസ്കുകളില്‍ നിന്നാണ് ബ്രേക്ക് ലഭിക്കുന്നത്.
WHAT TO READ NEXT

ടാറ്റ സിയറ 25ന് ഇന്ത്യൻ വിപണിയിൽ; അറിയാം ഫീച്ചറുകൾ
സൂപ്പര്‍ ബൈക്കില്‍ അഞ്ച് ഇഞ്ച് TFT ഡിസ്പ്ലേ ഉണ്ട്. IMU അടിസ്ഥാനമാക്കിയുള്ള മൂന്ന് ലെവല്‍ ട്രാക്ഷന്‍ കണ്ട്രോള്, രണ്ട് പവര്‍ മോഡുകള്‍, കോര്‍ണറിംഗ് ABS, ക്രൂയിസ് കണ്ട്രോള്, ക്വിക്ക്ഷിഫ്റ്റര്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ അലര്‍ട്ടുകള്‍, മെസേജ് നോട്ടിഫിക്കേഷനുകള്‍ എന്നിവ പ്രാപ്തമാക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും റൈഡര്‍മാര്‍ക്ക് ലഭിക്കുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
2026 Kawasaki Z1100 Launched: Top Highlights
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


649 സിസി ട്വിന്‍ എന്ജിന്, ഡ്യുവല്‍ ചാനല്‍ എബിഎസ്, വില 8.23 ലക്ഷം രൂപ; കാവാസാക്കിയുടെ പുതിയ വള്‍ക്കന്‍ എസ് വിപണിയില്‍

7200 എംഎഎച്ച് ബാറ്ററി, 30,000 രൂപയിൽ താഴെ വില, 32 എംപി ഫ്രണ്ട് കാമറ; ഐക്യൂഒഒയുടെ പുതിയ ഫോൺ വിപണിയില്‍

