
ഇത് സയന്സ് ഫിക്ഷന് സിനിമയല്ല! പറക്കും കാറുകള് യാഥാര്ഥ്യമാകാന് പോകുന്നു

News Now
'ബാഷ', 'അണ്ണാമലൈ' തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ, സംഗീത സംവിധായകൻ ദേവ അന്തരിച്ചു; കണ്ണീരോടെ തമിഴ് സിനിമാ ലോകം

ക്രൂയിസ് കണ്ട്രോള്, ക്ലച്ച് ഉപയോഗിക്കാതെ ഗിയര് മാറാം; ഹീറോ എക്സ്ട്രീ 250ആര് 2026 വിപണിയില്

യൂണിവേഴ്സിറ്റി ഹോസ്റ്റല് സംഘര്ഷം: ഫെയ്സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്ശ

രാഹുല് ഗാന്ധിയെക്കുറിച്ച് പറഞ്ഞാല് കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല് മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര് ശ്രീലേഖ

ന്യൂയോര്ക്ക്: ഇത് സയന്സ് ഫിക്ഷന് സിനിമയല്ല! പറക്കും കാറുകള് യാഥാര്ഥ്യമാകാന് പോകുന്നു. വാഹന പ്രേമികള് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, പ്രമുഖ വ്യവസായി ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല വികസിപ്പിച്ചെടുത്ത 'പറക്കും കാര്' പ്രദര്ശിപ്പിച്ചു. തന്റെ എയ്റോസ്പേസ് കമ്പനിയായ സ്പേസ്എക്സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു റോക്കറ്റ് പോലെ പറക്കാന് കഴിയുന്ന ലോകത്തിലെ ആദ്യത്തെ പറക്കുന്ന കാറായിരിക്കുമെന്ന് ഇലോണ് മസ്ക് അവകാശപ്പെട്ടു.
ടെക്സസിലെ സ്പേസ്എക്സ് റോക്കറ്റ് ഡെവലപ്പ്മെന്റ് ആന്റ് ടെസ്റ്റിങ് ഫെസിലിറ്റിയില് ടെസ്ല റോഡ്സ്റ്റര് രണ്ടിന്റെ പ്രദര്ശനമാണ് നടന്നത്. ഈ സ്പോര്ട്സ് കാറിന് പൂജ്യത്തില് 60 മൈല് വേഗത കൈവരിക്കാന് ഒരു സെക്കന്ഡില് താഴെ സമയം മതിയെന്നും ഇലോണ് മസ്ക് അവകാശപ്പെട്ടു. വായുവില് അത്ഭുതകരമായ അഭ്യാസങ്ങള് പ്രകടിപ്പിക്കുന്ന കാറിന്റെ വിഡിയോ മസ്ക് എക്സില് പങ്കുവെച്ചു.
വെളുത്ത നിറത്തിലുള്ള ഇലക്ട്രിക് സ്പോര്ട്സ് കാര് നിലത്തുനിന്ന് ഉയര്ന്നുപൊങ്ങുന്നതും വായുവില് കരണം മറിയുന്നതും മറ്റു അഭ്യാസങ്ങള് നടത്തുന്നതും ദൃശ്യങ്ങളില് വ്യക്തമാണ്. ഈ അഭ്യാസ പ്രകടനങ്ങള് കാഴ്ചക്കാരില് വലിയ കൗതുകമാണ് ഉണര്ത്തിയത്. ആളപായം ഒഴിവാക്കാനായി റിമോട്ട് കണ്ട്രോള് വഴിയായിരുന്നു ഇത് നിയന്ത്രിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Turns out the future does have flying cars pic.twitter.com/6fexPp6SXI
— Elon Musk (@elonmusk) October 16, 2026
കോള്ഡ്-ഗ്യാസ് ത്രസ്റ്ററുകളും ഫാന് അടിസ്ഥാനമാക്കിയുള്ള സക്ഷന് സിസ്റ്റവും (suction system) ഒരുമിച്ച് ഉപയോഗിച്ചാണ് ടെസ്ല റോഡ്സ്റ്റര് പ്രദര്ശിപ്പിച്ചത്. വാഹനത്തെ അന്തരീക്ഷത്തിലേക്ക് ഉയര്ത്താനും അതിന്റെ ചലനങ്ങള് നിയന്ത്രിക്കാനുമാണ് സ്പേസ്എക്സിന്റെ സഹകരണത്തോടെ ഈ ത്രസ്റ്ററുകള് ഡിസൈന് ചെയ്തിരിക്കുന്നത്. കാര് ഒരു റാമ്പിലൂടെ കയറി പോകുകയും, ചുരുങ്ങിയ സമയത്തേക്ക് തലകീഴായി നില്ക്കുകയും, തുടര്ന്ന് സുരക്ഷിതമായി താഴെയിറങ്ങുകയും ചെയ്തു. നിശ്ചലാവസ്ഥയില് നിന്ന് വായുവില് ഉയര്ന്ന്, പാര്ക്ക് ചെയ്തിരുന്ന മറ്റ് ടെസ്ല കാറുകള്ക്ക് മുകളിലൂടെ പറന്നുയരുന്ന കാഴ്ചയും ചടങ്ങില് അവതരിപ്പിച്ചു. നിലവിലെ വിവരങ്ങള് അനുസരിച്ച് 2028-ഓടെ കാറിന്റെ നിര്മാണം ആരംഭിക്കുമെന്നാണ് ടെസ്ല പ്രതീക്ഷിക്കുന്നത്. എങ്കിലും, ഈ പുതിയ വാഹനത്തിന്റെ മുഴുവന് നിര്മാണ വിവരങ്ങളും വില സംബന്ധിച്ച വിശദാംശങ്ങളും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Holy smokes pic.twitter.com/rTnRobllwc
— Tesla (@Tesla) October 16, 2026
Summary
Elon Musk unveils Tesla's 'flying' car
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




