
526 കിലോമീറ്റര്‍ വരെ റേഞ്ച്, വെറും 39 മിനിറ്റിനകം ചാര്‍ജ് ചെയ്യാം, ബൈബാക്ക് സ്കീം; കിയ സിറോസ് ഇവി വിപണിയില്‍
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യ അവരുടെ ജനപ്രിയ മോഡലായ സിറോസിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി

മുംബൈ: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യ അവരുടെ ജനപ്രിയ മോഡലായ സിറോസിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി. സിറോസ് ഇവിയുടെ ബാറ്ററി പതിപ്പ് 42 kwh, 51.4 kwh എന്നി രണ്ട് ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ഇവയുടെ പ്രാരംഭ വില യഥാക്രമം 13.49 ലക്ഷം, 16.99 ലക്ഷം എന്നിങ്ങനെയാണ്. ഇത് എക്സ് ഷോറൂം വിലയാണ്. ഇതിന് പുറമേ ബാറ്ററി ആസ് എ സര്‍വീസ് ഓപ്ഷനും ലഭ്യമാണ്. 7.99 ലക്ഷം രൂപ മുതലാണ് വില വരുന്നത്. കിലോമീറ്ററിന് 3.3 രൂപ മുതലാണ് ബാറ്ററി ഇഎംഐ ആരംഭിക്കുന്നത്.
കെ വണ്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സിറോസ് ഇവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കിയയുടെ സിഗ്നേച്ചര്‍ ഡിജിറ്റല്‍ ടൈഗര്‍ ഫെയ്സ്, സ്റ്റാര്‍ മാപ്പ് എല്‍ഇഡി ഡിആര്‍എല്ലുകളും ടെയില്‍ലൈറ്റുകളും ഉള്‍പ്പെടുന്ന ഐസ് ക്യൂബ് എല്‍ഇഡി ഹെഡ് ലാമ്പുകളാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ഫ്ലഷ് ഫിറ്റിങ് ഡോര്‍ ഹാന്‍ഡിലുകള്‍, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ എയ്റോ അലോയ് വീലുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
12.3 ഇഞ്ച് ടച്ച്സ്ക്രീന്‍, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 5 ഇഞ്ച് ക്ലൈമറ്റ് കണ്ട്രോള് ഇന്റര്‍ഫേസ് എന്നിവ ഉള്‍പ്പെടുന്ന 30 ഇഞ്ച് പനോരമിക് ഡിസ്പ്ലേയാണ് സിറോസ് ഇവിയുടെ അകത്തളത്തിലെ പ്രത്യേകത. ഡ്യുവല്‍ pane പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിങ്, 4- വേ പവര്‍ ഡ്രൈവര്‍ സീറ്റ്, സ്ലൈഡിങ് ആന്റ് റീക്ലൈനിങ് റിയര്‍ സീറ്റ്, ഡാഷ്ക്യാം, 360- ഡിഗ്രി കാമറ, ലെവല്‍ 2 അഡാസ് തുടങ്ങിയ ഫീച്ചറുകളും വാഹനം വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാര്‍ജില്‍ 526 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 169 ബിഎച്ച്പി കരുത്ത് നല്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 8.1 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ശേഷിയുള്ളതാണ് മോട്ടോര്‍. 100 കിലോവാട്ട് വരെ ഡിസി ഫാസ്റ്റ് ചാര്‍ജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. വെറും 39 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ലൈഫ് ടൈം ബാറ്ററി വാറണ്ടി, മൂന്ന് വര്‍ഷത്തിന് ശേഷം 80 ശതമാനം വരെ റീസെയില്‍ വാല്യൂ വാഗ്ദാനം ചെയ്യുന്ന ഉറപ്പായ ബൈബാക്ക് സ്കീം എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Kia Syros EV launched, features
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


132 കിലോമീറ്റര്‍ റേഞ്ച്, വലിയ ബാറ്ററി പായ്ക്ക്; പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ വേരിയന്റുമായി കൈനറ്റിക്

ടൈഗര്‍ നോസ് ഗ്രില്‍, ഡ്യുവല്‍ സ്ക്രീന്‍ സെറ്റപ്പ്; കിയയുടെ ആദ്യ ഹൈബ്രിഡ് എസ് യുവി വിപണിയില്‍, അറിയാം സൊറെന്റോയുടെ ഫീച്ചറുകള്‍


