പ്രമുഖ വാഹന നിര്‍മ്മാതാക്കളായ എംജിയുടെ ജനപ്രിയ ഇലക്ട്രിക് കാറായ വിന്‍ഡ്‌സര്‍ ഇവിയുടെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു.

MG Windsor EV Indulge Edition Launched
MG Windsor EV Indulge Edition LaunchedSource by : source: MG
Last Updated :13 October 2026, 4:51 pm IST
Guest Author :Dhanoj AM

News Now

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ എംജിയുടെ ജനപ്രിയ ഇലക്ട്രിക് കാറായ വിന്‍ഡ്‌സര്‍ ഇവിയുടെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ലിമിറ്റഡ് എഡിഷന്‍ എന്ന നിലയില്‍ വിന്‍ഡ്‌സര്‍ ഇവി ഇന്‍ഡല്‍ജ് എഡിഷനാണ് വില്‍പ്പനയ്ക്ക് എത്തിയത്. 17.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

വിന്‍ഡ്‌സര്‍ ഇവി വിപണിയില്‍ എത്തിയിട്ട് രണ്ടുവര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പുതിയ എഡിഷന്‍ പുറത്തിറക്കിയത്. നിരവധി കോസ്‌മെറ്റിക് മാറ്റങ്ങളും പുതിയ ഫീച്ചറുകളോടെയുമാണ് ഇത് അവതരിപ്പിച്ചത്. പുതിയ ഷാഡോ ഗോള്‍ഡ് കളര്‍ ഓപ്ഷനില്‍ ഇത് ലഭ്യമാണ്.

അര്‍ബന്‍ ടാന്‍, ബ്ലാക്ക് നിറത്തിലുള്ള അപ്‌ഹോള്‍സ്റ്ററി, ഇന്‍ഡല്‍ജ് എന്ന് എഴുതിയ പില്ലോകള്‍, രണ്ടാം നിര യാത്രക്കാര്‍ക്കായി പ്രിവെ സ്‌ക്രീന്‍ എന്ന് അറിയപ്പെടുന്ന എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, 135 ഡിഗ്രി വരെ ചായ്ക്കാന്‍ കഴിയുന്ന റിയര്‍ സീറ്റുകള്‍, 15.6 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവാണ് ഇതിന്റെ പ്രധാന ഫീച്ചറുകള്‍. റിയര്‍ സണ്‍ഷെയ്ഡ്, തീം മാറ്റുകള്‍, ഫ്രണ്ട് ഗ്രില്ലിനും ബമ്പറിനും നല്‍കിയിരിക്കുന്ന ക്രോം ആക്‌സന്റുകള്‍, ബോഡി സൈസ് മോള്‍ഡിങ്, ലെതര്‍ കീ കവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അധിക ഫീച്ചറുകള്‍.

സ്റ്റാന്‍ഡേര്‍ഡ് ആയി 38kwh ബാറ്ററി പതിപ്പിലാണ് ഇന്‍ഡല്‍ജ് എഡിഷന്‍ വരുന്നത്. ഫ്രണ്ട് വീല്‍ ഡ്രൈവ് പവര്‍ട്രെയിനാണ് ഇതിലുള്ളത്. ഇത് 134 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഒറ്റ ചാര്‍ജില്‍ 332 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Summary

MG Windsor EV Indulge Edition Launched in India, price Rs. 17.90 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates