ബിഎംഡബ്ല്യൂ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മിനിയുടെ കൂപ്പര്‍ ഒക്‌സ്ഫഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍

Mini Cooper Oxford Edition Launched
Mini Cooper Oxford Edition LaunchedSource by : SOURCE: mini
Last Updated :17 October 2026, 2:55 pm IST
Guest Author :Dhanoj AM

News Now

ന്യൂഡല്‍ഹി: ബിഎംഡബ്ല്യൂ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മിനിയുടെ കൂപ്പര്‍ ഒക്‌സ്ഫഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍. 55.50 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ലക്‌നൗവില്‍ പുതുതായി തുറന്ന ഡീലര്‍ഷിപ്പിലാണ് ഈ പ്രഖ്യാപനം.

പൂര്‍ണമായി നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്ന സിബിയു രീതിയിലാണ് ഈ കാര്‍ ഇന്ത്യയില്‍ വില്‍ക്കുക. അംഗീകൃത മിനി ഡീലര്‍ഷിപ്പുകളിലെല്ലാം ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഡെലിവറി ഉടന്‍ തന്നെ ആരംഭിക്കും. ഈ വാഹനം പരിമിതമായ എണ്ണത്തില്‍ മാത്രമേ വിപണിയില്‍ ലഭ്യമാകൂ. യുകെയിലെ ഒക്‌സ്ഫഡ് പ്ലാന്റില്‍ ആധുനിക മിനി നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷം തികയുന്നതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ എഡിഷന്‍. റൂഫില്‍ യൂണിയന്‍ ജാക്ക് ഡിസൈന്‍ ഉണ്ട്. ബൂട്ടില്‍ യൂണിയന്‍ ജാക്കും ചെക്കേര്‍ഡ് റേസിങ് പതാകയും ചേര്‍ന്നുള്ള സ്റ്റിക്കര്‍ ഉണ്ട്. ഇന്‍ഡിഗോ സണ്‍സെറ്റ് ബ്ല്യൂ, ചില്ലി റെഡ് എന്നി രണ്ട് നിറങ്ങളില്‍ ഈ കാര്‍ ലഭ്യമാണ്. സ്റ്റിയറിങ് വീലിന്റെ താഴത്തെ സ്‌പോക്കില്‍ യൂണിയന്‍ ജാക്ക് പ്ലിന്റ് ചെയ്തിരിക്കുന്നു. ഡാഷ് ബോര്‍ഡിലും ഡോര്‍ പാനലുകളിലും റീസൈക്കിള്‍ ചെയ്ത നെയ്ത തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്.

മിനി ഓപ്പറേറ്റിങ് സിസ്റ്റം 9ല്‍ പ്രവര്‍ത്തിക്കുന്ന 9.4 ഇഞ്ച് സര്‍ക്കുലര്‍ ടച്ച് സ്‌ക്രീന്‍ ഒഎല്‍ഇഡി ടച്ച് സ്‌ക്രീന്‍, ഹെഡ് അപ്പ് ഡിസ്‌പ്ലേ, ഹര്‍മാന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിങ്, ക്യാബിന്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന ഫിഷ് ഐ കാമറ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍. ഡിജിറ്റല്‍ കീ പ്ലസ്, കംഫര്‍ട്ട് ആക്‌സസ്, ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റോടു കൂടിയ ഡ്രൈവര്‍ സീറ്റ്, ആക്ടീവ് സീറ്റ് ഫംഗ്ഷന്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഗോ കാര്‍ട്ട്, ഗ്രീന്‍, വിവിഡ് എന്നി മിനി എക്‌സ്പീരീയന്‍സ് മോഡുകളും ഇതില്‍ ലഭ്യമാണ്. സുരക്ഷയ്ക്കായി എയര്‍ബാഗുകള്‍, എബിഎസ്, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍, റിയര്‍ കാമറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

201 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു. മണിക്കൂറില്‍ 242 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗം.

Summary

Mini Cooper Oxford Edition Launched in India 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates